സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റൻ്റ്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റൻ്റിൻ്റെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിലേയ്ക്കാണ് നിയമനം. സംസ്കൃതത്തിൽ എം. എയും യുജിസി നെറ്റ് അല്ലെങ്കിൽ പിഎച്ച്. ഡിയുമാണ് യോഗ്യത. സംസ്കൃതത്തിൽ ആധികാരികമായി എഴുതുവാനുള്ള കഴിവ് അപേക്ഷകർക്ക് ഉണ്ടായിരിക്കണം. നിയമനം ഒരു വർഷത്തേയ്ക്കായിരിക്കും. പ്രായം 40 വയസിൽ കൂടാൻ പാടില്ല. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10ന് കാലടിയിലുള്ള സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8075928825.

സംസ്കൃത സർവ്വകലാശാല: ബിരുദ പ്രോഗ്രാമുകൾ സെപ്തംബർ ഒന്നിനും ഡിപ്ലോമ പോഗ്രാം ആഗസ്റ്റ് എട്ടിനും ആരംഭിക്കും

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള ക്ലാസ്സുകൾ സെപ്തംബർ ഒന്നിനും ഡിപ്ലോമ പ്രോഗ്രാമിലേയ്ക്കുള്ള ക്ലാസ്സുകൾ ആഗസ്റ്റ് എട്ടിനും ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് അന്തർദേശീയ സ്പാ തെറാപ്പി പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചവർക്കായുള്ള ശാരീരികക്ഷമത പരീക്ഷയും ഇൻ്റർവ്യൂവും ആഗസ്റ്റ് മൂന്നിന് ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ നടക്കും. ബി എഫ് എ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചവർക്കായുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 16ന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കും.ആഗസ്റ്റ് 16, 17 തീയതികളിലാണ് ബി.എ.(സംഗീതം) പ്രോഗ്രാമിലേക്കുള്ള അഭിരുചി പരീക്ഷ കാലടി മുഖ്യ ക്യാമ്പസിൽ നടക്കുക. ബി എ (ഡാൻസ് – ഭരതനാട്യം) പ്രോഗ്രാമിലേയ്ക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 22, 23 തിയതികളിലും ബി എ (ഡാൻസ് – മോഹിനിയാട്ടം) പ്രോഗ്രാമിലേയ്ക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 23, 24 തിയതികളിൽ കാലടി മുഖ്യ ക്യാമ്പസിൽ നടക്കും. ആഗസ്റ്റ്അഭിരുചി പരീക്ഷകൾ ഓഫ്‌ലൈനായായിരിക്കും.

ആഗസ്റ്റ് 29ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ബി എ സംസ്കൃതം (സാഹിത്യം, വേദാന്തം, ന്യായം, വ്യാകരണം, ജനറൽ), ബി എ (സംഗീതം, ഡാൻസ്), ബി എഫ് എ പ്രോഗ്രാമുകളിലേയ്ക്കുള്ള ഇൻറർവ്യൂ ആഗസ്റ്റ് 31ന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കും.

JALEESH PETER
Education & Career Guidance Expert since 1994
Ph. 9447123075
Leave Comment