സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ഡോക്യുമെന്ററി നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചു ഐ & പി ആർ ഡിയുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഡോക്യുമെന്റെറികളുടെ നിർമാണത്തിനായി വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള കാറ്റഗറി എ വിഭാഗത്തിൽപ്പെട്ട ഡോക്യുമെന്ററി/ഹ്രസ്വചിത്ര ഡയറക്ടർമാരിൽ നിന്നും പ്രപ്പോസൽ ക്ഷണിക്കുന്നു. കേരളത്തിലെ ഓരോ ജില്ലയുടെയും സ്വാതന്ത്ര്യസമരചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന തരത്തിൽ സമഗ്ര സ്വഭാവമുള്ള ഡോക്യുമെന്ററികളാണ് നിർമിക്കേണ്ടത്. അപേക്ഷയും പ്രൊപ്പോസലും ഓഗസ്റ്റ് പത്തിനകം [email protected], [email protected] എന്നീ മെയിൽ ഐഡികളിൽ നൽകേണ്ടതാണ്. വിശദാംശങ്ങൾക്ക് prd.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2518866, 2518908.

Leave Comment