ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജി. ഐ. സി.) ബഹു: ഡോക്ടർ സ്വാതി കുൽക്കർണി ഉൽഘാടനം ചെയ്തു : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

അറ്റ്ലാന്റ: നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വംശജരുടെ നെറ്റ്‌വർക്ക് സംഘടനയായ ഗ്ലോബൽ ഇന്ത്യൻ കൌൺസിലിൻറെ ഉൽഘാടന കർമം അറ്റ്ലാന്റ ഇന്ത്യൻ കോൺസുൽ ജനറൽ ഡോക്ടർ സ്വാതി കുൽക്കർണി നിർവഹിച്ചു.
ഉൽഘാടന പ്രസംഗത്തിൽ ” ഇന്ത്യയുടെ യശസ്സും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കാൻ ജി ഐ സി പോലെയുള്ള വ്യവസ്ഥാപിതമായ സംഘടനകൾ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും ഇന്ത്യൻ ഗവണ്മെന്റ് വേണ്ട പ്രോത്സാഹനങ്ങൾ നൽകും . പ്രത്യേകിച്ചും, ഇൻഡ്യാ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന വർഷത്തിൽ ഇന്ത്യയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കാഴ്ചപ്പാടുകൾ, സംഘടനകൾ ഒത്തൊരുമിച്ചു വിദേശങ്ങളിലേക്ക് പടരുന്നതിനും വളർത്തുന്നതിനും യത്നിക്കണം ” സ്വാതി കുൽക്കർണി പ്രസ്താവിച്ചു. സംഘടനയുടെ എല്ലാ നല്ല പ്രവർത്തങ്ങൾക്കും വിജയാശംസകളും നേർന്നു.

Picture2ജൂലൈ 30 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6:30 മണിക്ക് തുടങ്ങിവെച്ച ജി ഐ സി യുടെ ഉൽഘാടന പരിപാടികൾ ഉന്നതരായ വിശിഷ്ടാതിഥികളുടേയും ബഹുമാന്യ വ്യക്തികളുടെയും സാന്നിധ്യത്താൽ ശ്രേഷ്ഠവും അനുഗ്രഹീതവുമായി.
അമേരിക്കയുടെയും ഇന്ത്യയുടേയും ദേശീയ ഗാനങ്ങളോടെ നിശബ്ദപ്രാര്ഥനയുടെ നിറവിൽ, ജി ഐ സി യുടെ പബ്ലിക് റിലേഷന്സിന്റെചെയറും ഈ പരിപാടിയുടെ എംസി യുമായ അഡ്വക്കേറ്റ് സീമ ബാലസുബ്രഹ്മണ്യൻ ആസ്ട്രേലിയായിൽനിന്നും കാര്യപരിപാടികൾക്കു നേതൃത്വം നൽകി.

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സ്ഥാപക ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ , പുതുതായി രൂപം കൊണ്ട ജി ഐ സി യുടെ പ്രഥമ പരിപാടിയായ ഉത്‌ഘാടനച്ചടങ്ങിലേക്കു മുഖ്യ അതിഥികളായ ബഹു: ഡോക്ടർ സ്വാതി കുൽക്കർണി, മുൻ അംബാസഡർ പ്രദീപ് കപൂർ, തുടങ്ങിയ വിശിഷ്ട അതിഥികളെയും ക്ഷണിതാക്കളെയും ഫൗണ്ടിങ് അംഗങ്ങളെയും ഭാരവാഹികളെയും ബ്രാൻഡ് അംബാസ്സഡർമാരെയും സ്വാഗതം ചെയ്തു. ഒപ്പം സംഘടനയുടെ പ്രവർത്തനങ്ങൾക്കു ഓരോ ഫൗണ്ടിങ് അംഗങ്ങളുടെയും അൽമാർത്ഥമായ സഹകരണവും അഭ്യർത്ഥിച്ചു.

ജി ഐ സി യുടെ സ്ഥാപക പ്രസിഡന്റ് പി സി മാത്യു തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ “ലോകമെമ്പാടുമുള്ള പ്രവാസിഇൻഡ്യാക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ, ജി ഐ സി എന്ന ഈ സംഘടനയുടെ ആവശ്യകത അനിവാര്യമായതിനാലാണ് , തക്കതായ വിഷനും മിഷനും ചേർത്ത് പിടിച്ചു കൊണ്ട് ഈ സംഘടന രൂപീകൃതമായത്. വിദേശത്തു വരുമ്പോൾ നാം ഇന്ത്യക്കാരായാണ് അറിയപ്പെടുന്നതു എന്നും ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ സഹായിക്കുവാൻ മാത്രമല്ല നാം എവിടെ ആയിരുന്നാലും അവിടെ സാമൂഹ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമാണ്. ഒരു സംഘടനയെപ്പറ്റി പൊതു ജനം നോക്കുന്നത് ഭാരവാഹികളുടെയും അംഗങ്ങളുടെയും ആദർശം, എന്താണ് സഘടന സമൂഹത്തിനു കൈമാറുന്നത്, ഭാരവാഹികളുടെ കടപ്പാടും അൽമാർത്ഥതയും ഒക്കെയാണ്. മനുഷ്യന് ഉതകാത്ത ഒരു പ്രസ്ഥാനവും നിലനിൽക്കുകയില്ല” എന്നും പി. സി. പറഞ്ഞു.

Picture3

മുൻ അംബാസഡർ പ്രദീപ് കപൂർ, ജി ഐ സി യുടെ സ്ഥാപക ഭാരവാഹികൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തുകൊണ്ട് അധികാരപദവികളിലേറ്റിയത് ഈ സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ നാഴികക്കല്ലായിരുന്നു. വലതു കരം ഉയർത്തി പിടിച്ചു കൊണ്ടായിരുന്നു സത്യപ്രതിജ്ഞാവാചകങ്ങൾ ഏറ്റു പറഞ്ഞത്.
“ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സംസ്കാര ചിന്താഗതികൾ ഇന്ന് ലോകമെമ്പാടും ആഘോഷിച്ചുകൊണ്ടിരിക്കുന്നതിൽ ഭാഗഭാക്കാകുവാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്‌ , ഇന്ത്യയുടെ യോഗയും, ശാസ്ത്രസാങ്കേതിക വിദ്യകളും, മരുന്നുകളും, ആതുരശുശ്രൂഷാ രീതികളും ഇന്ന് ലോകത്തെയാകമാനം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ യുവ തലമുറയെ എവിടെയായിരുന്നാലും രാഷ്ട്രീയ സംരംഭങ്ങളിൽ പങ്കുകൊള്ളിക്കാൻ ശ്രമിക്കണം. ജി ഐ സി പോലെയുള്ള സംഘടനയ്ക്ക് ഇവയെല്ലാം ഏകോപിപ്പിച്ചു പുരോഗമനാത്മകമായ പന്ഥാവിൽ നയിക്കാൻ സഹായിക്കും”. എന്ന്
ഉത്‌ഘാടനച്ചടങ്ങിന്റെ മുഖ്യ പ്രഭാഷകൻ ആയി പങ്കെടുത്ത മുൻ അംബാസഡർ പ്രദീപ് കപൂർ തന്റെ പ്രചോദനാത്മകമായ പ്രസംഗത്തിൽ ഉത്‌ബോധിപ്പിച്ചു.

ജി ഐ സി യുടെ കോംപ്ലയൻസ്& ബൈലോ അമെൻഡ്മെന്റ്സ് ചെയർ ആയ അഡ്വ. സൂസൻ മാത്യൂസ്, ജയ്‌പൂർ, ജി ഐ സി യുടെ ആദ്യത്തേതും 2022-24 കാലയളവിലെതുമായ ഗ്ലോബൽ ഭാരവാഹികളുടെ പേരുകൾ വായിച്ചു.

തുടർന്ന് പദ്മഭൂഷൺ പദ്മശ്രീ ഡോ.ദേവി പ്രസാദ് ഷെട്ടിയും, പദ്മഭൂഷൺ മുൻ അംബാസ്സഡർ ശ്യാം സരണും ആശംസാപ്രസംഗങ്ങൾ നടത്തി. ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ മനോഹരമായ വിഷനും മിഷനും തങ്ങളെ ആകർഷിച്ചുവെന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഇരു നേതാക്കളും പറഞ്ഞു.
ആസ്ട്രേലിയയിൽനിന്നും മെറീന സുമേഷ് മനോഹരമായ ഹിന്ദി ഗാനം തന്റെ സ്വരമാധുരിയിൽ ആലപിച്ചത് പ്രേക്ഷകരെ കോള്മയിര്കൊള്ളിച്ചു.

ജി ഐ സി യുടെ അഫിലിയേഷൻ പദ്ധതികൾക്കു നേതൃത്വം വഹിക്കുന്ന മുൻ അംബാസ്സഡർ ശ്രീകുമാർ മേനോൻ സംഘടനയുടെ വിപുലീകരണ പദ്ധതികളെപ്പറ്റി അവലോകനം നടത്തി ഭാരവാഹികളെ അനുമോദിച്ചു. സെന്റർ ഫോർ ബിസിനസ് എക്സ്സലെൻസ് ചെയർമാൻ ഡോ. രാജ് മോഹൻ പിള്ളക്കുവേണ്ടി “ഇന്റർനാഷണൽ ട്രേഡ്” പ്രൊമോഷന് താനും എല്ലാ സഹായവും വാക്ദാനം ചെയ്തു.

തമിഴ്നാട്ടിലെ സാമൂഹ്യപ്രവർത്തകനും, സ്ത്രീശാക്തീകരണത്തിനും അവരുടെ ഉന്നത വിദ്യാഭ്യാസത്തിനും നേതൃത്വം കൊടുക്കുന്ന ഡോ. അമീർ അൽത്താഫ് ആശംസാപ്രസംഗം നടത്തി, ജി ഐ സി യ്ക്ക് സകല സഹകരണങ്ങളും വാഗ്ദാനം ചെയ്തു..

നിരവധിപേർ ജി ഐ സി യുടെ നയപരിപാടികളിൽ ആകൃഷ്ടരായതിന്റെ മകുടോദാഹരണങ്ങൾ ആയിരുന്നു കോൺഗ്രെസ്സ്മാൻ സ്ഥാനാർഥി സന്ദീപ് ശ്രീവാസ്തവ, ന്യുയോർക്ക് റോക്‌ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ബഹു: ഡോ . ആനി പോൾ, കേരളാ സ്റ്റേറ്റ് മുൻ ഡി ജി പി ഋഷി രാജ് സിംഗ് ഐ പി എസ് , കെ ജെ വർഗീസ് ഐ എഫ് എസ് , റ്റി പി നാരായണൻ കുട്ടി മുൻ ഫോറെസ്റ് ഡയറക്ടർ, എന്നിവർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു നടത്തിയ അനുമോദന പ്രസംഗങ്ങൾ.

ജി ഐ സി യുടെ രൂപീകരണത്തിലും വികസനപ്രവർത്തനങ്ങളിലും മികച്ച പങ്കു വഹിക്കുന്ന, ഗുഡ് വിൽ അംബാസ്സഡർ ആയ മുൻ കർണാടക ഡി ജി പി ഡോ.ജിജാ മാധവൻ ഹരിസിംഗ് ഈ സംഘടനയുടെ കലാസാംസ്കാരിക പൈതൃക വിഭാഗത്തിന് നേതൃത്വം നൽകിക്കൊണ്ട് നടത്താൻ ഉദ്ദേശിക്കുന്ന ഭാവിപരിപാടികളെപ്പറ്റി ഒരു അവലോകനം നടത്തി ആശംസകൾ അർപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾക്കു ശക്തമായ പിന്തുണ പ്രഖ്യാപിച്ചതോടൊപ്പം പത്മ ഭൂഷൺ നേതാക്കൾ പങ്കെടുത്ത നല്ല മുഹർത്തമായിരുന്നു ജൂലൈ മുപ്പതെന്നും, ആര്ട്ട്, കൾച്ചർ, ഹെറിറ്റേജ് ജി. ഐ. സി. യിലൂടെ വളർത്തി എടുക്കുമെന്നും ഗുഡ് വിൽ അംബാസഡർ പറഞ്ഞു.

പ്രശസ്ത നർത്തകിയും ഇന്ത്യയുടെ സാംസ്കാരിക അംബാസഡറുമായ കലൈമാമണി വസന്ത വൈകുണ്ഠ് സ്ത്രീ ശാക്തീകരണത്തിന്റെ പ്രമേയത്തിൽ അവതരിപ്പിച്ച നുത്ത കലാപരിപാടി ഹൃദ്യമായിരുന്നു

ആയതിനുശേഷം നിരവധി പ്രഗത്ഭവ്യക്തികൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നും അയച്ച വീഡിയോ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു.

ജി ഐ സി യുടെ സെന്റർ ഓഫ് എക്സലൻസ് ചെയർ ആയിട്ടുള്ള സ്ഥാപക അംഗങ്ങൾ തങ്ങൾ ഏത് മേഖലകളെ പ്രതിനിധീകരിക്കുന്നുവെന്നും, സംഘടനയുടെ പദ്ധതികൾ വിജയിപ്പിക്കാൻ എന്തൊക്കെ വിഭാവനം ചെയ്യുന്നുവെന്നും സംപ്ഷിപ്തമായി സംസാരിക്കുകയുണ്ടായി.

 

ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രൊഫ ജോയ് പല്ലാട്ടുമഠം, ഓ സി ഐ വിഷയത്തിന് നേതൃത്വം നൽകുന്ന അലക്സ് കോശി, ഗ്ലോബൽ അസോ. സെക്രട്ടറി അഡ്വ. യാമിനി, ശോശാമ്മ ആൻഡ്രൂസ്, ഉഷ ജോർജ്, ഡോ എലിസബത്ത് മാമ്മൻ, ജോസഫ് പൊന്നൊളി, ഉദയ് സോകാർക്കാർ, ഗ്ലോബൽ അസോ. ട്രഷറർ ടോം ജോർജ് കോലത്ത്, പ്രൊഫ്. എബ്രഹാം വര്ഗീസ്, നാരായണ ജംഗ, കമലേഷ് മേത്ത, സജി തോമസ്, സാബു കുര്യൻ, ശരത് എടത്തിൽ, പ്രൊഫ്. കെ. പി. മാത്യു, കപൂർ കവിത, ഡോ കുരിയൻ തോമസ്, ഡോ. ജെയ്സി ജോർജ് മുതലായവർ പ്രസംഗിച്ചു.

ന്യൂ യോർക്ക് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ഫോർ ഇന്റർനാഷണൽ അഫ്ഫയെര്സ് ദിലീപ് ചൗഹാൻ പ്രത്യേക ക്ഷണിതാവായി പരിപാടിയിൽ പങ്കെടുത്തു.

ഉത്‌ഘാടനപരിപാടികളിൽ സംബന്ധിച്ച ബഹു മാന്യ അതിഥികളെയും , ഈ പരിപാടി ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകോപിപ്പിച്ചു വിജയിപ്പിച്ച സംഘാടകരെയും മറ്റു സ്ഥാപക അംഗങ്ങളെയും, വിശേഷാൽ പരിപാടി സുഗമമായി നടത്തി നേതൃപാടവം തെളിയിച്ച എംസി അഡ്വ. സീമാ ബാലസുബ്രമണ്യനെയും, ജി ഐ സി യുടെ ട്രഷറർ ഡോ താരാ ഷാജൻ സ്മരിച്ചു നന്ദി പ്രകാശിപ്പിച്ചതോടെ, മഹത്തായ ജി ഐ സി ഗ്ലോബൽ ഉത്‌ഘാടനം സമാപിച്ചു

റിപ്പോർട്ട് : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
ജി ഐ സി ഗ്ലോബൽ മീഡിയാ ചെയർ

 

Leave Comment