തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ചുമതലനല്‍കി

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി നേതാക്കള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ചുമതല നല്‍കിയതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

തിരുവനന്തപുരം അഡ്വ.ടി.സിദ്ധിഖ്,ആറ്റിങ്ങല്‍ കരകുളം കൃഷ്ണപിള്ള ,കൊല്ലം വിഎസ് ശിവകുമാര്‍ , പത്തനംതിട്ട എഎ ഷുക്കൂര്‍,മാവേലിക്കര കെ.സി.ജോസഫ് , ആലപ്പുഴ അജയ് തറയില്‍,കോട്ടയം റോയ് കെ പൗലോസ്,ഇടുക്കി വി.പി.സജീന്ദ്രന്‍,എറണാകുളം എം.ലിജു,ചാലക്കുടി പി.ജെ.ജോയി,തൃശ്ശൂര്‍ വി.ടി.ബല്‍റാം,പാലക്കാട് അബ്ദുള്‍ മുത്തലീബ്,ആലത്തൂര്‍ അനില്‍ അക്കര,പൊന്നാനി മുഹമ്മദ് കുഞ്ഞ്,മലപ്പുറം സി.വി.ബാലചന്ദ്രന്‍,കോഴിക്കോട് സോണി സെബാസ്റ്റിയന്‍,വയനാട് പി.ടി.മാത്യൂ,വടകര വി.എ.നാരായണന്‍,കണ്ണൂര്‍ കെഎല്‍ പൗലോസ്,കാസര്‍ഗോഡ് അഡ്വ.സൈമണ്‍ അലക്‌സ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് വിവിധ ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല നല്‍കിയത്.

Leave Comment