കെപിസിസി നേതൃയോഗം 7ന്

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ആഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം ഇന്ദിരാഭവനില്‍ വച്ച് നേതൃയോഗം ചേരുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഭാരത് ജോഡോ യാത്രയുടെ കേരള കോ-ഓഡിനേറ്ററും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍,നിര്‍വ്വാഹക സമിതി അംഗങ്ങള്‍,ഡിസിസി പ്രസിഡന്റുമാര്‍, ഭാരത് ജോഡോ യാത്രയുടെ കേരള ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍,പോഷകസംഘടനാ ഭാരവാഹികള്‍,എംപിമാര്‍,എംഎല്‍എമാര്‍,സ്ഥിരം ക്ഷണിതാക്കള്‍,പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

Leave Comment