ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആഗസ്റ്റ് 15ന് രാവിലെ ഒൻപതിന് സർവ്വകലാശാല ആസ്ഥാനത്തുള്ള ഭരണനിർവ്വഹണ ബ്ലോക്കിന് മുമ്പിൽ നടക്കുമെന്ന് രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ അറിയിച്ചു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ

ദേശീയപതാക ഉയർത്തും. തുടർന്ന് ദേശീയഗാനം ആലപിക്കും. സർവ്വകലാശാലയുടെ പ്രാദേശിക ക്യാമ്പസുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് അതത് പ്രാദേശിക ക്യാമ്പസുകളിലെ ഡയറക്ടർമാർ നേതൃത്വം നൽകുമെന്ന് രജിസ്ട്രാർ അറിയിച്ചു.

JALEESH PETER
Public Relations Officer
Sree Sankaracharya University of Sanskrit,
Kalady – 683 574. 
Ph.: 9447123075

 

Leave Comment