ബ്രദര്‍ ഡാമിയന്‍ ഇന്ന് ഹൂസ്റ്റണ്‍ നഗരത്തില്‍ ശുശ്രൂഷിക്കുന്നു

Spread the love

ബ്ലെസിംഗ് ടുഡേ ടി.വി പ്രോഗ്രാമിലൂടെയും ബ്ലെസിംഗ് ഫെസ്റ്റിവലിലൂടെയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ ബ്ര. ഡാമിയന്‍ ഇന്നു മുതല്‍ ഞായര്‍ വരെ ഹൂസ്റ്റണ്‍ നഗരത്തിലെ പ്രമുഖ ഇന്റര്‍ ഡൊമിനേഷണല്‍ ചര്‍ച്ച് ആയ ‘ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചിന്റെ’ ഇരുപത്തഞ്ചാമത് വാര്‍ഷിക ആഘോഷത്തിന്റെ സ്‌തോത്ര ശുശ്രൂഷയില്‍ ദൈവ വചനം ശുശ്രൂഷിക്കുകയും, രോഗികള്‍, വിവിധ ആവശ്യങ്ങള്‍ എന്നിവയാല്‍ ഭാരപ്പെടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ സഭയായ ഹൂസ്റ്റണ്‍ ലേക്ക് വുഡ് ചര്‍ച്ചിന്റെ ഫൗണ്ടിംഗ് പാസ്റ്റര്‍ ജോണ്‍ ഓസ്റ്റീമിനോടൊപ്പം നീണ്ട മുപ്പതില്‍പ്പരം വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള ഹൂസ്റ്റണ്‍ നഗരത്തിലെ പ്രമുഖ ആര്‍ക്കിടെക്ട് & ഡിസൈനര്‍ റവ. ടി.സി തോമസ്, ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചിന്റെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്ററായി ശുശ്രൂഷിക്കുന്നു.

വിവിധ രാജ്യക്കാരും, വിവിധ ഭാഷക്കാരും, വിവിധ സംസ്‌കാരമുള്ളവരും എല്ലാ ഞായര്‍ ആരാധനയിലും പങ്കെടുക്കുന്നു.

ഇരുപത്തഞ്ചാമത് വാര്‍ഷികാഘോഷങ്ങളിലേക്ക് ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.internationalbiblechurch.ee www.blessingtoday.tv