ഫിലഡല്‍ഫിയ: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ആഗസ്റ്റ് 22 തിങ്കളാഴ്ച വൈകുന്നേരം 6.30ന് പമ്പാ ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സെന്റര്‍( 9726 Bustleton Ave, Philadelphia, PA, 19115) വച്ച് ശ്രീ. എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ. നിര്‍വ്വഹിക്കുന്നതാണ്.

സാഹോദരീയ നഗരത്തിലെ മലയാള അച്ചടി-ദൃശ്യ-മാധ്യമ മേഖലകളിലെ അക്ഷരസ്‌നേഹികളുടെ സംഘചേതനയിലെ പ്രതീകാത്മകമായ പ്രസ്‌ക്ലബിന്റെ പ്രസക്തി എത്ര കണ്ട് പ്രാധാന്യമുള്ളതാണെന്ന് അടുത്തകാലത്തായി സമൂഹത്തില്‍ നടമാടുന്ന ചില സംഭവവികാസങ്ങളുടെ ഇടയിലേക്ക് സധൈര്യപൂര്‍വ്വം കടന്നു ചെന്ന് നിര്‍ഭയത്തോടു കൂടി നേരായ പത്രധര്‍മ്മം നടത്തുന്നതിന്റെ മകുടോദാഹരണങ്ങളാണ്. മാധ്യമ മേഖലയുടെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ നവമാധ്യമങ്ങള്‍ സംഘം ചേര്‍ന്ന് നേരായ വാര്‍ത്തകള്‍ വളച്ചൊടിച്ച് വികലമാകുന്ന വര്‍ത്തമാന കാലഘട്ടത്തിലും പൂര്‍ണ്ണമായ ജനവിശ്വാസം ഈ കൂട്ടര്‍ക്ക് നേടിയെടുക്കുവാന്‍ സാധിച്ചിട്ടില്ലെന്നും അതിലും ഉപരിയായി മുഖ്യവാര്‍ത്ത മാധ്യമങ്ങളുടെ ഒപ്പം പിടിച്ചു നില്‍ക്കാനായില്ല എന്നുള്ളതിന്റെ തെളിവുമാണ് ഇന്നും ഇപ്പഴും സമൂഹത്തില്‍ മുഖ്യ അച്ചടി-ദൃശ്യ മാധ്യമ മേഖലകള്‍ക്കുള്ള പ്രസക്തിയെന്നും ശരിയായ പത്രധര്‍മ്മം നടത്തുന്ന വാര്‍ത്താ മാധ്യമങ്ങള്‍ എക്കാലത്തും സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതുകൊണ്ടാണ് മാധ്യമ മേഖലയിലെ ഈ കൂട്ടായ്മയ്ക്ക് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ലഭിച്ചു വരുന്ന പിന്തുണയും സഹായസഹകരണങ്ങളും എന്നും വിലയിരുത്തുകയുണ്ടായി.

പുതുപുത്തന്‍ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുവാനായിട്ടും അതിനോടൊപ്പം തന്നെ സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ വാര്‍ത്തകളിലൂടെ വിരല്‍ചൂണ്ടുകയും ചെയ്യുന്ന അമേരിക്കയില്‍ ഉള്ള മലയാളി മാധ്യമ പ്രവര്‍ത്തകരെ കോര്‍ത്തിണക്കി ഒരു കൂട്ടായ്മയായി പ്രവര്‍ത്തിച്ചു വരുന്ന ഐപിസിഎന്‍എ എന്ന കേന്ദ്ര സംഘടനയുടെ ഭാഗമായി വിവിധ നഗരങ്ങളില്‍ ചാപ്റ്ററുകളായി പ്രവര്‍ത്തിച്ചു വരുന്നു. വാര്‍ത്തകളുടെ വാതായനങ്ങള്‍ ജനങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തക കൂട്ടായ്മയുടെ ഈ പ്രവര്‍ത്തനോദ്ഘാടന സുദിനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

സുനില്‍ തൈമറ്റം(പ്രസിഡന്റ്), രാജു പള്ളത്ത്(ജന.സെക്രട്ടറി), ഷിജോ പൗലോസ്(ട്രഷറര്‍), ബിജു സക്കറിയ(വൈസ് പ്രസിഡന്റ്), സുനില്‍ ട്രൈസ്റ്റോര്‍, മധു കൊട്ടാരക്കര, ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവരും ഐപിസിഎന്‍എയുടെ മറ്റു ദേശീയ ഭാരവാഹികളും ഈ പ്രവര്‍ത്തനോദ്ഘാടന സുദിനത്തില്‍ പങ്കെടുക്കുന്നതാണ്. ജീമോന്‍ ജോര്‍ജ്ജ്( പ്രസിഡന്റ്, ചാപ്റ്റര്‍), രാജു ശങ്കരത്തില്‍(വൈസ് പ്രസിഡന്റ്), അരുണ്‍ കോമാട്ട്(സെക്രട്ടറി), വിന്‍സന്റ് ഇമ്മാനുവേല്‍(ട്രഷറാര്‍), റോജീഷ് ശമുവേല്‍(ജോ.സെക്രട്ടറി), സിജിന്‍ പി.സി.(ജോ.ട്രഷറര്‍), ജോര്‍ജ്ജ് ഓലിക്കല്‍, ജോബി ജോര്‍ജ്ജ്, സുധ കര്‍ത്താ, ജോര്‍ജ്ജ് നടവയല്‍, സുമോദ് നെല്ലിക്കാല, ജിജി കോശി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പ്രവര്‍ത്തനോദ്ഘാടനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

Leave Comment