കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 29 വൈകിട്ട് ആറിന് തിരുവനന്തപുരം സ്റ്റാച്യുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെയാണ് വിപണി പ്രവർത്തിക്കുക. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ post

നിശ്ചയിക്കുന്ന വിലക്ക് സഹകരണ വിപണിയിൽ ലഭ്യമായിരിക്കും. കൂടാതെ മറ്റ് നിത്യോപയോഗ സാധനങ്ങൾ 10 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും.

Leave Comment