സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 12ന് നടക്കുന്ന സമാപന ഘോഷയാത്രയിൽ കായിക വകുപ്പിനുവേണ്ടി ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് താല്പര്യമുള്ള ഏജൻസികളിൽ നിന്ന് ഡിസൈനുകൾ ക്ഷണിച്ചു. ഒരു ഏജൻസിക്ക് ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാം. സ്‌പോർട് ആക്ടിവിറ്റീസ് എന്ന വിഷയത്തിലാണ് ഡിസൈനുകൾ സമർപ്പിക്കേണ്ടത്. കായിക വകുപ്പ് തിരഞ്ഞെടുക്കുന്ന ഡിസൈൻ സമർപ്പിച്ച ഏജൻസിതന്നെ ഫാബ്രിക്കേഷൻ വർക്കുകളും/ 3ഡി മോഡലിങും നിർവഹിക്കണം. ഇതിനുള്ള ചെലവ് വകുപ്പ് വഹിക്കും. ഒറിജിനൽ കളറിൽ തന്നെയാകണം ഡിസൈനുകൾ സമർപ്പിക്കേണ്ടത്. 18 അടി നീളം, റോഡിൽ നിന്നും 16 അടി ഉയരം, 10 അടി വീതി എന്ന അളവിൽ കവിയാതെയാണ് ഫാബ്രിക്കേഷൻ വർക്കുകൾ നിർവഹിക്കേണ്ടത്. തീം നോട്ടും ബജറ്റ് തുകയും ഡിസൈനോടൊപ്പം രേഖാമൂലം സമർപ്പിക്കണം. ഡിസൈനുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30 ഉച്ചയ്ക്ക് രണ്ട് മണി. അയയ്‌ക്കേണ്ട വിലാസം ഡയറക്ടർ, കായിക യുവജന കാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം. കൂടുതൽ വിവരങ്ങൾക്ക്: [email protected], 0471-2326644, 9995955589.

Leave Comment