മെഡിസെപ്പ്: ജില്ലയിൽ 2111 പേർക്ക് 5.62 കോടി രൂപയുടെ ഇൻഷ്വറൻസ് ക്ലെയിം
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് മുഖേന കണ്ണൂർ ജില്ലയിൽ ആഗസ്റ്റ് 27 വരെ 2111 പേർക്ക് ചികിത്സ നൽകിയ വകയിൽ ആശുപത്രികൾക്ക് 5.62 കോടി രൂപയുടെ ഇൻഷ്വറൻസ് ക്ലെയിം വിതരണം ചെയ്തു. സംസ്ഥാനത്ത് ആകെ 74.95 കോടി രൂപയുടെ ഇൻഷ്വറൻസ് ക്ലെയിം വിതരണം ചെയ്തു.
മെഡിസെപ്പിൽ ഉൾപ്പെട്ട ആശുപത്രികൾക്കായി കലക്ടറേറ്റിൽ ഓറിയൻറൽ ഇൻഷൂറൻസ് കമ്പനിയുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ് നടത്തി. ഉച്ചക്ക് നടന്ന സെഷൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറും രാവിലത്തെ സെഷൻ എഡിഎം കെ കെ ദിവാകരനും ഉദ്ഘാടനം ചെയ്തു.

Leave Comment