ഇടുക്കി ജില്ലയിലെ യുഡിഎഫ് ചെയര്‍മാനായി ജോയി വെട്ടിക്കുഴിയേയും കോട്ടയം ജില്ലാ കണ്‍വീനറായി ഫില്‍സണ്‍ മാത്യൂവിനെയും തൃശ്ശൂര്‍ ജില്ലാ ചെയര്‍മാനായി എംപി വിന്‍സന്റ് മുന്‍ എംഎല്‍എയെയും വയനാട് ജില്ലാ കണ്‍വീനറായി കെകെ വിശ്വനാഥന്‍ മാസ്റ്ററെയും നിയോഗിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.

യുഡിഎഫിലെ കോണ്‍ഗ്രസ് പ്രതിനിധികളായ നേതാക്കള്‍ പാര്‍ട്ടി ഭാരവാഹികളായതിനെ തുടര്‍ന്നുണ്ടായ ഒഴിവുകളിലേക്കാണ് പുതിയ ഭാരവാഹികളെ നിയോഗിച്ചതെന്നും എംഎം ഹസ്സന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave Comment