തെരുവില്‍ ദുരിതമനുഭവിച്ച സുധീഷിന് സാമൂഹ്യ നീതി വകുപ്പിന്റെ സാന്ത്വനം

Spread the love

കാലില്‍ പൊട്ടിയൊലിക്കുന്ന വൃണവുമായി ആരോരുമില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി സുധീഷിന് സാമൂഹ്യനീതി വകുപ്പ് ചികിത്സയൊരുക്കി. ഏറെക്കാലമായി തോണ്ടംകുളങ്ങരയ്ക്ക് സമീപം കടത്തിണ്ണയിലാണ് സുധീഷ് കഴിഞ്ഞിരുന്നത്. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആരംഭിച്ച ലോട്ടറി വില്‍പനയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ആശ്രയം.
കാലിലുണ്ടായ മുറിവ് പിന്നീട് വലിയ വൃണമായി മാറുകയായിരുന്നു. ഓള്‍ ഡവലപ്പ്മെന്റ് റെസ്പോണ്‍സ് ഫോറം എന്ന സംഘടനയാണ് ജില്ലാ സാമൂഹ്യ നീതി വകുപ്പിനെ വിവരമറിയിച്ചത്. വിഷയം ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെയും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ചികിത്സക്കായി സുധീഷിനെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.