നിയമസഭാ കയ്യാങ്കളിക്കേസ്: സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു

Spread the love

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ്: സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു കയ്യാങ്കളിക്കേസ് നിമവിരുദ്ധമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പ്രതികൾ ഒത്താശ ചെയ്യുകയാണ്

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിനും പ്രതികൾക്ക് മേറ്റ കടുത്ത പ്രഹരമാണു ഹൈക്കോടതി വിധി.കേസ് പിൻവലിക്കാനുള്ള ശ്രമത്തിനെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ താൻ നിയമ യുദ്ധം നടത്തിയിരുന്നു. അതിനു കൂടുതൽ ശക്തിപകരുന്നതാണു ഇന്നത്തെ ഹൈക്കോടതി വിധി

നീതി നിര്‍വഹണത്തിനുള്ള ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റാതെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിനേറ്റ ശക്തമായ തിരിച്ചടി കൂടിയാണു ഇന്നത്തെ വിധി
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ സുപ്രീംകോടതി അതിനിശിതമായ വിമര്‍ശനമാണ് നടത്തിയത് എന്നിട്ട് വീണ്ടും പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല . പൊതുമുതല്‍ നശിപ്പിക്കപ്പെട്ട ഈ കേസില്‍ പ്രതികളും സര്‍ക്കാരും ഒന്നിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ അംഗീകരിക്കാൻ കഴിയില്ല ദൃശ്യമാദ്ധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ ആരൊക്കെയാണ് അത് ചെയ്തതെന്ന് വ്യക്തമാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും നിയമവ്യവസ്ഥ നടപ്പാക്കാനും ബാദ്ധ്യതയുള്ള സര്‍ക്കാരണ് നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ കൂട്ട് നിൽക്കുന്നത് അപമാനകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Author