എഡ്മന്റൻ: എഡ്മന്റൻ മലയാളികൾക്കായി നേർമ മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച നേർമ ഓണം 2022, മനസിനും കണ്ണിനും ഒരുപോലെ വിരുന്നൊരുക്കി. രാവിലെ പത്തിന് ഭദ്രദീപം കൊളുത്തി നേർമ മുൻ പ്രസിഡന്റ് അഡ്വക്കറ്റ് സണ്ണി കോലാടിയിൽ പരിപാടികൾ ഉൽഘാടനം ചെയ്തു. നയന

മനോഹരമായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആഗതനായ മാവേലിമന്നൻ സന്നിഹിതരായിരുന്ന മലയാളികളെ അനുഗ്രഹിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്ത മാവേലി മന്നൻ നല്ലൊരു പുതുവത്സരം ആശംസിച്ചു.

മലയാളി മങ്കമാരുടെ തിരുവാതിരയും, നേർമ കുടുംബാംഗങ്ങളുടെ നൃത്തനൃത്യങ്ങളും കാതിനു ഇമ്പമേകുന്ന ഗാനങ്ങളും ഓണാഘോഷത്തിന് മാറ്റു കൂട്ടി. എഡ്മൺറ്റണിലെ കലാകാരന്മാർ ഒരുക്കിയ ഫ്യൂഷൻ ഓർക്കസ്ട്ര പല മലയാളികൾക്കും ആദ്യത്തെ അനുഭവമായിരുന്നു. സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ

ഓണസദ്യ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു.. നേർമ സംഘടിപ്പിച്ച ആവേശോജ്ജലമായ ഓൾ കാനഡ വടംവലി’ മത്സരത്തിനു ഒന്നും രണ്ടും സമ്മാനങ്ങൾ യഥാക്രമം ‘മാസ്ക് എഡ്മന്റണും, പെരിയാർതീരം ടീമംഗങ്ങളും ജേതാക്കളായി. വടംവലി മത്സരത്തിന്റെ വിജയികൾക്ക് എവർ റോളിങ് ട്രോഫിയും സമ്മാനത്തുകയും മത്സരത്തിന്റെ സ്പോൺസറും കൈരളി റിയൽറ്റി ഉടമയുമായ ശ്രീ ജോഷി മടശ്ശേരി വിതരണം ചെയ്തു.

വാർത്ത : ജോസഫ് ജോൺ കാൽഗറി

Leave Comment