ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക പിക്നിക് ശ്രദ്ധേയമായി ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ : ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക പിക്നിക് സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ദേവാലയത്തോട് ചേർന്നുള്ള ട്രിനിറ്റി സെന്റെറിൽ വച്ച് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.

വികാരി റവ. സാം.കെ ഈശോ, അസിസ്റ്റന്റ് വികാരി റവ റോഷൻ വി. മാത്യൂസ് എന്നിവരോടൊപ്പം പിക്നിക് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ പ്രായത്തിലുള്ളവർക്കുമായി നവീന കായിക മത്സരങ്ങൾ ഉൾപ്പെടുത്തി നടത്തിയ വിവിധ കായിക വിനോദ പരിപാടികൾ പിക്നിനീക്കിന് മാറ്റു കൂട്ടി. വിജു വർഗീസിൻറെ നേതൃത്വത്തിൽ ജൈജു
കുരുവിള, എബ്രഹാം മാത്യു (ആനന്ദ്), റിജു രാജൻ, മോജി ജോൺ, തുടങ്ങിയവർ കായിക വിനോദ പരിപാടികൾക്ക് നേതൃത്വം നൽകി കസേര കളി, കോൺ റിങ് ടോസ്സ് ഗെയിം, ബലൂൺ ട്രെയിൻ, ബോട്ടിൽ ഫ്ളിപ്സ് ഗെയിം, ദമ്പതികൾക്ക് വേണ്ടി നടത്തിയ ‘മനപ്പൊരുത്തം’ തുടങ്ങിയ കായിക വിനോദ മത്സരങ്ങളിൽ എല്ലാവരും പങ്കെടുത്തു.

ബാബു കൂടത്തിനാലിന്റെ നേതൃത്വത്തിൽ ഇടവക വൈസ് പ്രസിഡന്റ് ജോർജ് സി. പുളിന്തിട്ട (രാജു), ട്രസ്റ്റിമാരായ തോമസ് മാത്യു (തമ്പിച്ചൻ), വര്ഗീസ് സാമുവേൽ (ബാബു), സെക്രട്ടറി റെജി ജോർജ്, കുഞ്ഞമ്മ ജോർജ്,
വത്സ എബ്രഹാം എന്നിവർ ഒരുക്കിയ രാവിലത്തെ നാടൻ പുഴുക്കും ഉച്ചയ്ക്കുള്ള ബാർബിക്യൂവും ഏവർക്കും ഇഷ്ടമായി.

റോഷനച്ചൻറെയും റ്റിറ്റി കൊച്ചമ്മയുടെയും പതിമൂന്നാം വിവാഹ വാർഷിക സമ്മാനമായി എല്ലാവർക്കും റ്റിറ്റി സൈമൺ പ്രത്യേകം ഒരുക്കിയ അടപ്രഥമൻ പായസം രുചിയേകി. ഉച്ച ഭക്ഷണത്തിനു ശേഷം വിജയികൾക്ക്
സാം കെ ഈശോ അച്ഛൻ ട്രോഫികൾ വിതരണം ചെയ്തു.

പിക്നിക്കിന്റെ ജനറൽ കൺവീനറായി ജോജി ജേക്കബ് പ്രവർത്തിച്ചു. റജിസ്ട്രേഷന് ഷീജ ജോസിനോടൊപ്പം ജോളി തോമസും നേതൃത്വം നൽകി. ജോസഫ് വർഗീസും (രാജ് മീഡിയ), ട്രിനിറ്റി എ. വി. മിനിസ്ട്രിയും പതിവ് പോലെ ഫോട്ടോ എടുത്തും സൗണ്ട് സിസ്റ്റം ക്രമീകരിച്ചും സഹായിച്ചു.

Report : Jeemon Ranny

Freelance Reporter,

Houston, Texas