തെരുവ് നായ ശല്യം പരിഹരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 17ന് ഉച്ചയ്ക്ക് ശേഷം 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. എല്ലാ ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് ഡയറക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അറിയിച്ചു.

Leave Comment