ബേക്കല്‍ ഇന്റര്‍ നാഷണല്‍ ബീച്ച് ഫെസ്റ്റ്, സംഘാടക സമിതി യോഗം 17ന്

Spread the love

ബേക്കല്‍ ഇന്റര്‍ നാഷണല്‍ ബീച്ച് ഫെസ്റ്റ് 2023 സംഘാടക സമിതി യോഗം ശനിയാഴ്ച(സെപ്തംബര്‍ 17) വൈകീട്ട് അഞ്ചിന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ചേരുമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. ബി.ആര്‍.ഡി.സി, ഡി.ടി.പി.സി, കുടുംബശ്രീ, ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയാണ് ബീച്ച് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്.മേളയ്ക്ക് വിവിധ വകുപ്പുകളുടെ സഹകരണവുമുണ്ടാകും. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് വൈവിധ്യപൂര്‍ണ്ണമായ സാംസ്‌കാരിക-ടൂറിസം മഹോത്സവത്തിന് ബേക്കലില്‍ അരങ്ങൊരുങ്ങുന്നത്.