കൊച്ചി – സീ കേരളത്തില്‍ സംപ്രേഷണം ചെയ്ത ബസിംഗ ഫാമിലി ഫെസ്റ്റിവലില്‍ കൊച്ചിയില്‍ നിന്നുള്ള സോണിയ സജീവിന് സമ്മാനം ലഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ തത്സമയ ഇന്ററാക്ടീവ് ബിഡ്ഡിംഗ് ഷോയാണ് ബസിംഗ ഫാമിലി ഫെസ്റ്റിവല്‍. സവിശേഷമായ ഗെയിം ആശയങ്ങളും നൂതനമായ മത്സരങ്ങളുമുള്ള ഒരു ഷോയാണിത്.് കുടുംബങ്ങള്‍ക്ക് മത്സരിക്കാനും അതിശയകരമായ സമ്മാനങ്ങള്‍ നേടാനും ഒരുപോലെ അവസരം നല്‍കുന്നു. സോണിയ സജീവ് തന്റെ വിജയത്തില്‍ ആഹ്ലാദിക്കുകയും, ബസിംഗ ഫാമിലി ഫെസ്റ്റിവലിലെ തന്റെ പങ്കാളിത്തത്തിന് പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കായി അത് സമര്‍പ്പിക്കുകയുംചെയ്തു.

ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നതിന് പരസ്പര പ്രയോജനകരമായ അടിത്തറ നല്‍കുന്ന ഒരു ഉല്‍പ്പന്ന ഇടപെടലും ഡിസ്‌കവറി പ്ലാറ്റ്‌ഫോമുമാണ് ബിസിംഗ. ഇലക്ട്രോണിക്‌സ്, ഹോം ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളില്‍ ബിഡ്ഡുകള്‍ നടത്താനും അവ നേടാനും കഴിയും. ബ്രാന്‍ഡുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പരീക്ഷിച്ചുനോക്കാനും സാബ്ലിഗ് നടത്താനും, ഒപ്പം ഒരു ഉല്‍പ്പന്നത്തെ അടുത്തറിയാനുള്ള ഇടമായി പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താനും ബസിംഗ പുതുമയുള്ള അവസരം ഒരുക്കുന്നു. സോണിയ സജീവിന് ടെലിവിഷനാണ് ലഭിച്ചത്.

ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെ പങ്കെടുപ്പിക്കുന്നതിനും അവരുടെ പ്രത്യേക ജീവിത യാത്രകളും കഥകളും പങ്കിടുന്നതിനും ഏറ്റവും കുറഞ്ഞ വിപണി മൂല്യത്തില്‍ രസകരമായ സമ്മാനങ്ങള്‍ നേടുന്നതിനും വേണ്ടിയാണ് ബസിംഗ ഫാമിലി ഫെസ്റ്റിവല്‍ വിഭാവന ചെയ്തത്. ഇതുവരെ ലഭിച്ച സ്വീകരണത്തില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്, ഇത് കാലക്രമേണ വര്‍ദ്ധിച്ചുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ബസിംഗയിലെ ചീഫ് ബിസിനസ് ഓഫീസര്‍ സമീര്‍ ഗുപ്ത പറഞ്ഞു.

accuratemedia cochin

Leave Comment