കണ്ണൂര്‍ യൂണിവേഴ്സിറ്റി വിസിയുടെ നിയമനത്തില്‍ മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയാണ് നിയമനം നേടിയെടുത്തത് എന്നത് വ്യക്തം : രമേശ് ചെന്നിത്തല

Spread the love

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗതിനെ ക്ഷണിക്കാതെ പോയികണ്ട ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം

ആലപ്പുഴ:സംസ്ഥാന ഗവര്‍ണര്‍ നടത്തിയവെളിപ്പെടുത്തലുകള്‍ ഒരു കാര്യം വ്യക്തമാക്കുകയാണ്. കണ്ണൂര്‍ യൂണിവേഴ്സിറ്റി വിസിയുടെ നിയമനത്തില്‍ മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയാണ് നിയമനം നേടിയെടുത്തത് എന്നുളളത് കാര്യം വ്യക്തമാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

ഞങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഈ ഗവര്‍ണറെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി അന്ന് പൗരത്യ ഭേതഗതി യുമായി ബന്ധപ്പെട്ടായിരുന്നു ആ പ്രമേയം അന്ന് ഗവര്‍ണറെ പരിപൂര്‍ണമായി പിന്തുണച്ച ആളുകളാണ് സിപിഎമ്മും ഇടതുപക്ഷ മുന്നണിയും.എല്ലാ വിധത്തിലുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊട്ടുക്കുകയും ചെയ്ത സര്‍ക്കാരിനെയാണ് ഇപ്പോള്‍

ഗവർണ്ണറെ നിശിതമായി വിമര്‍ശിക്കുന്നത്. എന്തായാലും മുഖ്യമന്ത്രി നടത്തിയ അധികാര ദുര്‍വിനിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഒരു വൈസ് ചാന്‍സിലറെ നിയമപരമായ നടപടിയുണ്ട്. ആ നിയമനനടപടിക്രമങ്ങള്‍ എല്ലാം തെറ്റിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ചെയ്തു കൊടുത്തത്. അതിപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുളള കാര്യമാണ്.ഇക്കാര്യത്തിൽ ഗവർണ്ണറും കുറ്റക്കാരനാണ്. സര്‍വ്വകലാശാലകളെ സ്വന്തം കൈപ്പടിയിലൊതുക്കുവാനും ഇഷ്ടക്കാരെയും സ്വന്തക്കാരെയും നിയമിക്കുവാനുമുളള നിര്‍ബന്ധമായ സര്‍ക്കാരിന്‍റെ അല്ലെങ്കില്‍ പാര്‍ട്ടിയുടെ താത്പര്യമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

ഇത് മഞ്ഞ് മലയുടെ അറ്റം മാത്രമാണ്.. കഴിഞ്ഞ വര്‍ഷങ്ങളായി ഇവർ രണ്ടപേരും കൂടെ ചേര്‍ന്ന് നടത്തിയ ഓരോ കാര്യങ്ങളും പുറത്ത് വരേണ്ടതായിട്ടുണ്ട്. ഞങ്ങള്‍ക്ക് ഗവര്‍ണറെ പിന്തുണക്കേണ്ട യാതൊരു കാര്യവുമില്ല. ഇവിടെ രണ്ട് ബില്ലുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ ഒപ്പിടില്ല എന്ന് പറഞ്ഞു. ഇത് നിയമവിരുദ്ധമാണെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. മാത്രവുമല്ല ലോകായുക്തയുടെ അധികാരം മുഴുവന്‍ കളയുന്ന കറുത്ത ബില്ലാണ് നിയമമാക്കുവാന്‍ സർക്കാർ ശ്രമിച്ചത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇ ഒപ്പിടില്ല എന്നുളള തീരുമാനത്തില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കണം.

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗതിനെ ക്ഷണിക്കാതെ പോയികണ്ട ഗവര്‍ണറുടെ നടപടി ഒട്ടും ശരിയല്ല
ഗവര്‍ണര്‍ എന്നത് സംസ്ഥാനതലവനാണ്. ഗവര്‍ണര്‍ പാലിക്കേണ്ട ആ പ്രോട്ടോക്കാല്‍ പാലിക്കാതെയാണ് ഗവര്‍ണര്‍ മോഹന്‍ ഭഗതിനെ കണ്ടത്. ഇത് അംഗീകരിക്കുവാന്‍ കഴിയില്ല.

ഇന്ന് ഗവര്‍ണര്‍ പറഞ്ഞതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയുവാന്‍ ബാധ്യസ്ഥനാണ്. അദ്ദേഹം അത് പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.