സൈക്കിൾ റാലി സംഘടിപ്പിച്ച്‌ ലയൺസ്‌ ക്ലബ്ബ്

Spread the love

തൃശൂർ: ലയൺസ് ക്ലബ്‌ ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഡിയും തൃശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലും സംയുക്തമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച്‌ ജനറൽ ആശുപത്രി പരിസരത്തുനിന്നും ആരംഭിച്ച റാലി മേയർ എം കെ വർഗീസ് ഉത്ഘാടനം ചെയ്തു. ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുകയാണ് റാലിയുടെ ലക്ഷ്യമെന്നു സുഷമ

നന്ദകുമാർ പറഞ്ഞു. ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലുള്ള ആശുപത്രികൾ കേന്ദ്രീകരിച്ചു നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീദേവി, ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ എം അഷ്‌റഫ്, ആശുപത്രി സൂപ്രണ്ട് താജ് പോൾ പനക്കൽ, കൗൺസിലർമാരായ ഷാജൻ പി കെ, വർഗീസ്സ് കണ്ടംകുളത്തിൽ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ രാഹുൽ യു ആർ, കാർഡിയോളജിസ്റ്റ് ഡോ. കൃഷ്ണകുമാർ എ, ഡോ. വിവേക് തോമസ്, ഡോ. ജൻസി കെ ടി എന്നിവർ പ്രസംഗിച്ചു.

Report : Ajith V Raveendran