മുതിർന്ന വോട്ടർമാരെ ആദരിച്ചു

രാജ്യാന്തര വയോജനദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മുതിർന്ന വോട്ടറായ കാഞ്ഞിരത്തുംമൂട് കരീംകുറ്റിമണ്ണിൽ വീട്ടിൽ കെ.എം തോമസിനെ ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ ആദരിച്ചു. 102 വയസുള്ള കെ.എം തോമസിനെ അവരു‌ടെ വസതിയിലെത്തിയാണ് ആദരിച്ചത്. ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ മുതിർന്ന വോട്ടറായ സരോജനിയെ ഇലക്ഷൻ കമ്മീഷന്റെ സർട്ടിഫിക്കറ്റും പൊന്നാടയും നൽകി ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ. ടി. മനോജ് ആദരിച്ചു. മറ്റ് നിയോജകമണ്ഡലങ്ങളിലുള്ള നൂറ് വയസിന് മുകളിൽ പ്രായമുള്ള വോട്ടർമാരെ തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ ചേർന്ന് ആദരിച്ചു.

Leave Comment