സംസ്കൃത സർവ്വകലാശാലയിൽ പ്രഭാഷണ പരമ്പരഃ പ്രൊഫ. അപൂർവാനന്ദ് പങ്കെടുക്കും

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ ഡൽഹി സർവ്വകലാശാലയിലെ ഹിന്ദി അധ്യാപകനും കോളമിസ്റ്റും രാഷ്ട്രീയ കമന്റേറ്ററുമായ പ്രൊഫ. അപൂർവാനന്ദ് പങ്കെടുക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 14ന് രാവിലെ 10.30ന് കാലടി മുഖ്യ ക്യാമ്പസിലെ ലാംങ്ഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ‘ഭാരതീയതയും ഹിന്ദി സാഹിത്യവും’ എന്ന വിഷയത്തിലാണ് പ്രഭാഷണം. ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. കെ. ശ്രീലത അധ്യക്ഷയായിരിക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075