കേക്ക് മിക്സിങ് ആഘോഷവുമായി ക്രോസ്സോ

കൊച്ചി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ഉൽപ്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ ക്രോസ്സോ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് സെറിമണി പി ബാലചന്ദ്രൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകൻ കെ പോൾ തോമസ്, സഹസ്ഥാപകൻ ഡോ. ജേക്കബ് സാമുവേൽ, നടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ആർ രജിത്ത്, വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിലാഷ് പി. കെ. സെഡാർ റീട്ടയിൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ എന്നിവർ സംബന്ധിച്ചു. ക്രിസ്‌മസ്‌ വ്യാപാരം ലക്ഷ്യമിട്ട് പതിനായിരത്തോളം കേക്കുകളാണ് ക്രോസ്സോ വിപണിയിലെത്തിക്കുന്നത്.

Report : Ajith V Raveendran

Leave Comment