എഐസിസി തിരഞ്ഞെടുപ്പ് – കേരളത്തില്‍ വോട്ടെടുപ്പ് രാവിലെ 10 മുതല്‍

കോണ്‍ഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പ് കേരളത്തില്‍ വോട്ടെടുപ്പ് ഒക്‌ടോബര്‍ 17 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ തിരുവനന്തപുരം ഇന്ദിരാഭവനില്‍ വെച്ച് നടക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

വോട്ടെടുപ്പ് സംബന്ധിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും കെപിസിസിയില്‍ പൂര്‍ത്തിയായി. സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിംങ്ങ് ഓഫീസര്‍ ജി. പരമേശ്വര എം.എല്‍.എയും, അസി. പി.ആര്‍.ഒ. വി.കെ. അറിവഴകനും വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കും.വോട്ട് രേഖപ്പെടുത്താനുള്ള ഐ.ഡി. കാര്‍ഡ് ഇതുവരെ വാങ്ങിയിട്ടില്ലാത്ത സമ്മതിദാന അവകാശമുള്ള കെപിസിസി അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ (വോട്ടര്‍ ഐ.ഡി/ആധാര്‍ കാര്‍ഡുകള്‍) സമര്‍പ്പിച്ച് വോട്ടെടുപ്പ് ദിവസം രാവിലെ 9 മണി മുതല്‍ കെ.പി.സി.സി ഓഫീസിന്‍റെ മുന്നിലെ പ്രത്യേക കൗണ്ടറില്‍ നിന്നും അത് കെെപ്പറ്റാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Leave Comment