വികെസി പ്രൈഡിന് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ പുരസ്‌കാരം

കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2022 പുരസ്‌കാരം. പ്രമുഖ ദേശീയ മാധ്യമം മുംബൈയില്‍ സംഘടിപ്പിച്ച അഞ്ചാമത് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ കോണ്‍ക്ലേവില്‍ പുരസ്‌കാരം വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക്, ഡയറക്ടര്‍ വി. റഫീഖ് എന്നിവര്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈചൂങ് ബൂട്ടിയയില്‍ നിന്ന് ഏറ്റുവാങ്ങി.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിപണി സാന്നിധ്യം, പാരമ്പര്യം, സ്ഥിരത, ഗുണനിലവാരം, ബ്രാന്‍ഡിന്റെ പ്രകടനം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് വികെസി പ്രൈഡിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 200 കോടി രൂപയിലധികം വിറ്റുവരവുള്ള കമ്പനിയെ കുറിച്ചും സേവനങ്ങളെയും വില്‍പ്പനയെയും കുറിച്ചുള്ള പൊതുജനാഭിപ്രായം, വിവിധ സംസ്ഥാനങ്ങളിലെ വ്യാപാരം എന്നിവയും പുരസ്‌കാരത്തിനായി പരിഗണിച്ചു.

ഫോട്ടോ ക്യാപ്ഷന്‍: വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക്, ഡയറക്ടര്‍ വി. റഫീഖ് എന്നിവര്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈചൂങ് ബൂട്ടിയയില്‍ നിന്ന് ഐക്കോണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2022 പുരസ്‌കാരം സ്വീകരിക്കുന്നു.

Report : Divya Raj.K

Leave Comment