പൊതുജന സമ്പർക്ക പരിപാടി; ചങ്ങനാശേരിയിൽ ലഭിച്ചത് 60 അപേക്ഷകൾ

Spread the love

ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ചങ്ങനാശേരി താലൂക്ക് ഓഫീസിൽ സംഘടിപ്പിച്ച പൊതുജന സമ്പർക്ക പരിപാടിയിൽ ലഭിച്ചത് 60 അപേക്ഷകൾ. മൂന്നാഴ്ച്ചയ്ക്കകം പരാതികൾക്ക് നിയമാനുസൃതമായ പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി.
നിയമാനുസൃതമായ പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇതുസംബന്ധിച്ച മറുപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപേക്ഷകന് നൽകണം. വർഷത്തിൽ നാലു തവണയെങ്കിലും ഇത്തരത്തിൽ പരാതി പരിഹാരത്തിനായി താലൂക്കുതല പൊതുജന സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്നും ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) ഫ്രാൻസിസ് സാവിയോ, തഹസിൽദാർ ടി.ഐ. വിജയസേനൻ, എൽ.ആർ. തഹസിൽദാർ ജോർജ്ജ് കുര്യൻ എന്നിവർ പൊതുജനങ്ങളിൽ നിന്നു പരാതികൾ കേട്ടു. വിവിധ തലങ്ങളിലുള്ള തീർപ്പുകളിൽ പരാതിയുള്ളവർക്ക് അടുത്ത തലങ്ങളിൽ പരാതി നൽകാനും കഴിയും. ഒക്‌ടോബർ 21ന് കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ ജില്ലാ കളക്ടറുടെ ജനസമ്പർക്ക പരിപാടി നടക്കും. പൊതുജനങ്ങൾക്ക് പരാതികളും അപേക്ഷകളും നൽകാം.

Author