ഫെഡറല്‍ ബാങ്ക് ഷോപ്പിങ് ഉത്സവം മൂന്നാം സീസണു തുടക്കമായി

Spread the love

കൊച്ചി : മെഗാ ഡിസ്കൗണ്ടുകളും മികച്ച ഓഫറുകളുമായി ഫെഡ് ഫിയസ്റ്റ സീസണ്‍ 3 നു തുടക്കമായി. ഡിസംബര്‍ വരെ നീളുന്ന ഈ ഷോപ്പിങ് മാമാങ്കത്തില്‍ വിമാന യാത്ര തൊട്ട് വീട്ടുസാധനങ്ങള്‍ക്കു വരെ വന്‍ ഇളവുകളാണ് ഇടപാടുകാര്‍ക്കായി ഫെഡറല്‍ ബാങ്ക് ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ബുക്ക് ചെയ്യുന്ന വിമാന യാത്രയ്ക്കും ഹോട്ടല്‍ ബുക്കിങിനും 15 ശതമാനം മുതല്‍ 30 ശതമാനം വരെ നിരക്കിളവ് ലഭിക്കും. തിരഞ്ഞെടുത്ത ഇ-കൊമേഴ്സ് സൈറ്റുകളില്‍ ഫെഡറല്‍ ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു നടത്തുന്ന പര്‍ചേസുകള്‍ക്ക് ഡിസ്കൗണ്ടും കാഷ് ബാക്കും ലഭിക്കുന്നതാണ്. കൂടാതെ, ഫാഷന്‍, ലൈഫ് സ്റ്റൈല്‍, എജുക്കേഷന്‍, വിനോദം, ഇന്ധനം തുടങ്ങിയ ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ക്കും ഇളവുകള്‍ ലഭ്യമാണ്.

‘ശാഖകളിലൂടെയും അല്ലാതെയും എല്ലായിടത്തും സാന്നിധ്യം അറിയിക്കുക എന്നതിനാണ് ഫെഡറല്‍ ബാങ്ക് ഊന്നല്‍ നല്‍കുന്നത്. ബാങ്കിന്‍റെ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ ഇടപാടുകാരുടെ ബാങ്കിംഗ് അനുഭവങ്ങള്‍ക്ക് മിഴിവുപകരുന്നത് തുടരാനാണു ഞങ്ങളുടെ പദ്ധതി. യുവത്വവും അതോടൊപ്പം തന്നെ കൃത്യമായ വൈവിധ്യവും ചേര്‍ന്ന് ഇഴപാകിയെടുത്ത ജീവനക്കാരും പ്രധാന ബിസിനസ് വിഭാഗങ്ങളിലെ ആത്മവിശ്വാസവും ഒത്തുചേരുമ്പോള്‍ പുതിയ മേഖലകളിലേക്കും ഇടപാടുകാരിലേക്കും കടന്നുചെല്ലാനാവുമെന്നു തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.’ ബാങ്കിന്‍റെ ചീഫ് മാര്‍കറ്റിങ്ങ് ഓഫീസര്‍ എംവിഎസ് മൂര്‍ത്തി പറഞ്ഞു.

Report : Anju V Nair