പ്രണാമം – സണ്ണി മാളിയക്കൽ

വിശുദ്ധ നാമധാരിയായ……
സ്വതസിദ്ധമായ പുഞ്ചിരിയിലൂടെ…
ഘനഗംഭീര ശബ്ദത്തിനുടമയായ
കാര്യകാരണസഹിതം പറയേണ്ടത് പറഞ്ഞു…
നിലപാടുതറയിൽ ഉറച്ചു നിന്ന്
അനുഭവങ്ങളുടെ തീച്ചൂളയിൽ
വാർത്തകളുടെ “തലക്കെട്ടിലെ” രഹസ്യങ്ങളുടെ ചുരുൾ അഴിച്ച്…..

കാർന്നു തിന്നുന്ന വേദനയിൽ
കരുത്തയായ സഹധർമ്മിണിയുടെ മടിയിൽ
കുരുന്നുകളെ മാറോടുചേർത്ത്
ജനാധിപത്യത്തിൻറെ അഞ്ചാം തൂണ് തേടിയ യാത്രയിൽ ……
മരണമെത്തും വരെ ഊർജ്ജസ്വലനായി….
ഒരായിരം ചിന്തകൾക്ക് നിറം പകർന്നു….
വഴികാട്ടിയായ നന്മമരമേ..
പ്രണാമം പ്രണാമം പ്രണാമം

Leave Comment