കാണാതായ പ്രിൻസ്റ്റന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുടെ മൃതദ്ദേഹം കണ്ടെത്തി

Spread the love

ന്യൂജേഴ്‌സി: പ്രിൻസ്റ്റണ്‍ യൂണിവേഴ്‌സിറ്റി അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥി മിശ്രാ ഇവാന്റയുടെ(20) മൃതദ്ദേഹം ഒക്ടോബര്‍ 20 വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തി.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു യൂണിവേഴ്‌സിറ്റി സ്‌ക്കള്ളി ഹോളിന് പരിസരത്തു വെച്ചു ഇവരെ അവസാനമായി കാണുന്നത്. ഇവരെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷയാണ് ഇന്ന് ദുഃഖപര്യവസാനിയായത്. വാഷിംഗ്ടണ്‍ പ്രദേശത്തുള്ള തടാകത്തിലും, പരിസര പ്രദേശങ്ങളിലും ഒരാഴ്ചയായി ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു.

Picture

വെള്ളിയാഴ്ചയും, ശനിയാഴ്ചയും മിശ്രയില്‍ നിന്നും വിവരം ലഭിക്കുന്നതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരം അറിയിച്ചത്. യൂണിവേഴ്‌സിറ്റി അധികൃതരും ഇവരുടെ തിരോധാനം സ്ഥിരീകരിച്ചിരുന്നു.

മേര്‍സര്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇന്നലെ വരെ ഒരു തുമ്പും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു. അപ്രത്യക്ഷമായ ദിവസം തന്നെ ഇവരുടെ സെല്‍ഫോണ്‍ സമീപ സ്ഥലത്തു കണ്ടെത്തിയിരുന്നു. യൂണിവേഴ്‌സിറ്റി ഫെസിലിറ്റി ജീവനക്കാരനാണ് ക്യാമ്പസിന് സമീപമുള്ള ടെന്നീസ് കോര്‍ട്ടിനു പുറകു വശത്ത് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ പ്രഥമദൃഷ്ടിയില്‍ പരിക്കൊന്നും ഇല്ലെന്നും പോലീസ് പറയുന്നു.

ഐത്യോപ്യയില്‍ നിന്നും 2008 ലാണ് മിശ്രയും, മാതാപിതാക്കളും അമേരിക്കയില്‍ എത്തുന്നത്. ഒഹായോ ഹൈസ്‌ക്കൂളില്‍ നിന്നും വലിഡിക്ടോറിയനായാണ് മിശ്ര ഗ്രാജുവേറ്റ് ചെയ്തത്. പഠിപ്പില്‍ മിടുക്കിയായിരുന്നു.