ഫ്രാൻസിസ് തടത്തിൽ-മാധ്യമധർമ്മം കാത്തുസൂക്ഷിക്കുന്നതിന് തൂലിക പടവാളാക്കിയ ധീരയോദ്ധാവ്, ഇന്ത്യപ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്

Spread the love

ഡാലസ് :മാധ്യമ ധർമ്മം കാത്തുസൂക്ഷിക്കുന്നതിനും, മാധ്യമ പ്രവർത്തനത്തിന്റെ സുതാര്യത നിലനിർത്തുന്നതിനും തൂലിക പടവാളാക്കിയ ധീര യോദ്ധാവായിരുന്നു ഫ്രാൻസിസ് തടത്തിലെന്നു ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡൻറ് സിജൂ വി ജോർജ്, സെക്രട്ടറി സാം മാത്യു, ഡയറക്ടർ ബോർഡ് ചെയർമാൻ ബിജിലി ജോർജ്, സണ്ണി മാളിയേക്കൽ,ബെന്നി ജോൺ ,റ്റി സി ചാക്കോ,പ്രസാദ് തിയോടിക്കൽ എന്നിവർ അയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു

രോഗാതുരനായിരുന്നുവെങ്കിലും അതിനെയെല്ലാം അവഗണിച്ചു ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള വാർത്തകളും ,ലേഖന പരമ്പരകളും ക്ര്യത്യമായി , മലയാളി സമൂഹത്തിൽ അതത് സമയം എത്തിക്കുന്നതിന് ഫ്രാൻസിസ് പ്രകടിപ്പിച്ചിരുന്ന താല്പര്യം പ്രശംസനീയം ആയിരുന്നു

1995 മുതൽ ദീപികയിലൂടെ ആരംഭിച്ചു 27 വർഷം പിന്നിട്ട മാധ്യമപ്രവർത്തനം മരണത്തിന് കീഴടങ്ങുന്നതിന് തലേദിവസം വരെ അനുസ്യൂതം തുടരുന്നതിന് ഫ്രാൻസിസിനെ കഴിഞ്ഞിരുന്നു .

2006ൽ കുടുംബസമേതം അമേരിക്കയിലെത്തിയശേഷം ഫ്രാൻസിസിന്റെ മാധ്യമ പ്രവർത്തനത്തിന് ലഭിച്ച ആദ്യ അംഗീകാരമായിരുന്നു 2017ൽ ചിക്കാഗോയിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച സമ്മേളനത്തിൽ വെച്ചു നൽകിയ മാധ്യമശ്രീ അവാർഡ് .അന്ന് നടന്ന ചടങ്ങിൽ വികാരനിർഭരനായി നടത്തിയ പ്രസംഗം എല്ലാവരുടെയൂം കണ്ണുകളെ ഈറനണിയികുന്നതായിരുന്നു ഇതിനകം ആറ് തവണ ഓർഗൻ ട്രാൻസ്പ്ലാന്റേഷന് വിധേയനായി പലതവണ ഇന്റെൻസീവ് കെയർ യൂണിറ്റിൽ കഴിയേണ്ടി വന്നുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനുള്ള പ്രധാന കാരണം ആഴമേറിയ ഈശ്വരവിശ്വാസമായിരുന്നുവെന്നു ഫ്രാൻസിസ് പരസ്യമായി സമ്മേളന വേദിയിൽ പ്രഖ്യാപിച്ചു .മാത്രമല്ല ഈശ്വരൻ സത്യമാണെങ്കിൽ ഈ അവാർഡും സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

അമേരിക്കയില്‍ കുടിയേറിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ചുരുക്കം ചില ജേര്ണലിസ്റ്റുകളിൽ ഒരാളായ ഫ്രാന്‍സിസ് നിലവില്‍ കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ഒക്ടോബർ 19 നു അന്പത്തിമൂന്നാം വയസ്സിൽ ഉറക്കത്തിൽ മരണം അദ്ദേഹത്തെ തട്ടിയെടുത്തത്.

.അമേരിക്കയിലെ മാധ്യമപ്രവർത്തകരെ ഒരു കുടകീഴിൽ അണിനിരത്തുന്നതിനും ,തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും, അർഹമായ വേതനം ലഭിക്കുന്നതിനും ആത്മാർത്ഥമായി തുടങ്ങിവെച്ച പ്രവർത്തനം പൂർത്തീകരിക്കാനാകാതെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നുവെങ്കിലും അദ്ദേഹത്തിന്റെ ആ ദൗത്യം ഏറ്റെടുക്കുന്നതിന് ഇന്ത്യാ പ്രസ് ഓഫ് നോർത്ത് ടെക്സാസ് പ്രതിജ്ഞാബദ്ധമാണ്

കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് മാണിയുടെയും പതിനൊന്നു മക്കളില്‍ പത്താമനായ ഫ്രാന്‍സിസ്തടത്തിൽ .സഹധർമിണി : നെസ്സി തടത്തില്‍ , മക്കള്‍: ഐറീന്‍ , ഐസക്ക് .എന്നിവരോടൊത്തു ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവരിലാണ് താമസിക്കുന്നത്.

ഒരു പുരുഷായുസിന്റെ സിംഹഭാഗവും മാധ്യമ പ്രവർത്തനത്തിനായി ഉഴിഞ്ഞു വെച്ച ഫ്രാൻസിസ് തടത്തിലിന്റെ പാവന സ്മരണക്കുമുന്പിൽ ശിരസ്സു നമിക്കുന്നു..ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും അനുശോചനം അറിയിക്കുകയും ചെയുന്നതായും അനുശോചന സന്ദേശത്തിൽ തുടർന്നു പറയുന്നു.

Author