ജല സംരക്ഷണ യാത്ര സംഘടിപ്പിച്ചു

Spread the love

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റേയും മിറര്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ചെയ്ഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ ജല സംരക്ഷണ സന്ദേശ യാത്ര സംഘടിപ്പിച്ചു. കേരളശേരി ഗവ.ഹൈസ്‌കൂളില്‍ പരിപാടിയുടെ ഉദ്ഘാടനം അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വ്വഹിച്ചു.
തുടര്‍ന്ന് പഞ്ചായത്തിലെ എന്‍.ഇ.യു.പി സ്‌കൂള്‍, എ.യു.പി സ്‌കൂള്‍ വടശേരി, ഹോളി ഫാമിലി എ.യു.പി സ്‌കൂള്‍, ജി.എല്‍.പി സ്‌കൂള്‍ കുണ്ടളശേരി സ്‌കൂളിലും കേരളശേരി സെന്ററിലും മജീഷ്യന്‍ വിനോദ് നരനാട്ട് വിദ്യാര്‍ത്ഥികള്‍ക്കായി ജലസംരക്ഷണത്തെകുറിച്ചും ജല്‍ ജീവന്‍ മിഷനെപറ്റിയും കിറ്റി ഷോ അവതരിപ്പിച്ചു.