എന്‍ ഊരിന് മഹീന്ദ്രയുടെ സമ്മാനം; സ്വന്തമായി 2 ഇ- ഓട്ടോകള്‍

ഗോത്ര പൈതൃക ഗ്രാമമായ എന്‍ ഊരിന് മഹീന്ദ്ര കമ്പനി സമ്മാനിച്ച രണ്ട് ഇലക്ട്രിക്ക് ത്രീ വീലര്‍ ഓട്ടോകളുടെ താക്കോല്‍ ദാന ചടങ്ങ് എന്‍ ഊരില്‍ നടന്നു. മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി സൗത്ത് ഇന്ത്യ സോണല്‍ ഹെഡ് ജുബിന്‍ കുര്യന്‍ സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മിക്ക് ഓട്ടോകളുടെ താക്കോല്‍ കൈമാറി.മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെയും മഹീന്ദ്ര കമ്പനിയുടെയും സമ്മാനമായിട്ടാണ് രണ്ട് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ നല്‍കിയത്. എന്‍ ഊരില്‍ എത്തുന്ന പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ യാത്ര സുഗമമാക്കുന്നതിനും പ്രകൃതി സൗഹാര്‍ദ്ദമായ യാത്ര ഒരുക്കുന്നതിനും ഓട്ടോറിക്ഷകള്‍ സഹായിക്കും. എന്‍ ഊരില്‍ ഓട്ടോകളുടെ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Leave Comment