സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ യു. ജി. സി. മത്സര പരീക്ഷ പരിശീലനം

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. മത്സര പരീക്ഷ പരിശീലന ക്ലാസ്സുകൾ ഉടൻ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്ഃ8078857553, 9847009863, 9656077665.

2) സംസ്കൃത സർവ്വകലാശാലഃ ഒന്നാം സെമസ്റ്റർ ഡിപ്ലോമ പരീക്ഷകൾ നവംബർ 21ന് ആരംഭിക്കും

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയിലെ ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി പരീക്ഷകൾ നവംബർ 21ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പിഴകൂടാതെ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബര്‍ 11. ഫൈനോടെ നവംബര്‍ 14 വരെയും സൂപ്പർ ഫൈനോടെ നവംബർ 16 വരെയും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

3) സംസ്കൃത സർവ്വകലാശാലഃ മൂന്നാം സെമസ്റ്റർ യു. ജി. /പി. ജി. പരീക്ഷകൾ

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയിലെ മൂന്നാം സെമസ്റ്റർ ബി. എ. /ബി. എഫ്. എ./ എം. എ. / എം. എസ്‍സി./ എം. പി. ഇ. എസ്. /എം. എസ്. ഡബ്ല്യു./ എം. എഫ്. എ. പരീക്ഷകൾക്ക് ഫൈനോടു കൂടി അപേക്ഷിക്കാനുളള അവസാന തീയതി നവംബർ 11 ആയിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സൂപ്പർ ഫൈനോടെ നവംബര്‍ 15 വരെയും അപേക്ഷിക്കാം.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Leave Comment