വേള്‍ഡ് സണ്‍ഡേ സ്‌ക്കൂള്‍ ദിനം ഡാളസ്സില്‍ സമുചിതമായി ആഘോഷിച്ചു

Spread the love

ഡാളസ് : മാര്‍ത്തോമാ ഭദ്രാസനദിനമായി വേര്‍തിരിക്കപ്പെട്ട നവംബര്‍ 6 ഞായറാഴ്ച വേള്‍ഡ് സണ്‍ഡേ സ്‌ക്കൂള്‍ ദിനമായി ഡാളസ്സിലെ വിവിധ മാര്‍ത്തോമാ ഇടവകകളില്‍ സമുചിതമായി ആഘോഷിച്ചു.

ഇതിനോടനുബന്ധിച്ചു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ ഞായറാഴ്ച രാവിലെ തന്നെ എത്തിചേര്‍ന്ന സണ്ടെസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേവാലയത്തിനു സമീപം പ്ലാകാര്‍ഡുകള്‍ കൈകളിലേന്തിയും, യേശു കീ ജെയ് എന്ന് വിളിച്ചും നടത്തിയ പ്രകടനം ആരാധനക്കെത്തിയവരും, സമീപവാസികളും കൗതുകത്തോടെയാണ് വീക്ഷിച്ചത്.

തുടര്‍ന്ന് ദേവാലയത്തില്‍ പ്രവേശിച്ച റാലിക്ക് ഇടവക വികാരി ഷൈജു ജോയ്, സണ്ടെസ്‌ക്കൂള്‍ സൂപ്രണ്ട് തോമസ് ഈശോ, ഭദ്രാസന കൗണ്‍സില്‍ അംഗവും അദ്ധ്യാപികയുമായ ജോളി ബ്ബു എന്നിവര്‍ നേതൃത്വം നല്‍കി.

വേള്‍ഡു സണ്ടെസ്‌ക്കൂള്‍ ദിനാചരണത്തോടനുബന്ധിച്ചു നടത്തപ്പെട്ട വിശുദ്ധ കുര്‍ബ്ബാനക്ക് വികാരി റവ.ഷൈജു സി. ജോയ് നേതൃത്വം നല്‍കി. ടെനി കോരത്ത്, ജോതം സൈമണ്‍, ജെയ്‌സണ്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മായാ ഈശോ വചന ശുശ്രൂഷ നിര്‍വഹിച്ചു. സണ്ടെസ്‌ക്കൂള്‍ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സൂപ്രണ്ട് തോമസ് ഈശോ ട്രോഫികള്‍ സമ്മാനിച്ചു.

Author