വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരളപിറവി ദിനാഘോഷം മാതൃകാപരം : ഡോ ജോർജ് ജേക്കബ്

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം വിപുലമായ പരിപാടികളോടെ നവംബർ ആറിന് ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ചത് മാത്രകാപരമെന്നു വേൾഡ് മലയാളി കൗൺസിൽ സ്ഥാപകനേതാവ് ഡോ ജോർജ് ജേക്കബ് അഭിപ്രായപ്പെട്ടു

ന്യൂജേഴ്‌സി പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷത്തിനായി പ്രവർത്തിച്ച ചെയർമാൻ ഡോ ഗോപിനാഥൻ നായർ , പ്രസിഡന്റ് ജിനേഷ് തമ്പി, കൺവീനേഴ്‌സ്, മറ്റു പ്രൊവിൻസ് ഭാരവാഹികളേയും അഭിനന്ദനം അറിയിക്കുന്നതായും, കേരളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനു നമുക്കൊരുമിച്ചു പ്രവർത്തികേണ്ട ആവശ്യകതയെ പ്രത്യേകം പരാമർശിച്ചു കൊണ്ട് ഡോ ജോർജ് ജേക്കബ് , ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും കേരളപിറവി ആശംസകൾ നേർന്നു

ന്യൂജേഴ്‌സിയിലെ ആംബർ റെസ്റ്റോറൻറ്റിലാണ് കേരള പിറവി ദിനാഘോഷ പരിപാടികൾക്ക് വേദിയൊരുങ്ങിയത് . വേൾഡ് മലയാളി കൗൺസിലിന്റെ ജന്മസ്ഥലമായ ന്യൂജേഴ്‌സിയിൽ ഇക്കുറി വൈവിധ്യമായ കലാവിരുന്നൊരുക്കിയാണ് സംഘാടകർ കേരളപ്പിറവി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തത്.

Report : Jinesh Thampi

Leave Comment