പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കണം : ജസ്റ്റിസ് എൻ അനിൽ കുമാർ

Spread the love

കാപ്പ നിയമം : സിമ്പോസിയം

പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കണം : ജസ്റ്റിസ് എൻ അനിൽ കുമാർ
ജനാധിപത്യത്തിൽ ഉറച്ചുനിന്നുകൊണ്ട് പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കുക എന്നതാണ് പോലീസിന്റെയും എക്‌സിക്യുട്ടീവിന്റെയും ചുമതലയെന്ന് കാപ്പ അഡൈ്വസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എൻ അനിൽ കുമാർ പറഞ്ഞു. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തന നിരോധന നിയമം 2007 (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഓഫീസർമാർക്കായി സംഘടിപ്പിച്ച സിമ്പോസിയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനാധിപത്യത്തിൽ പൗരനുള്ള അവകാശം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, കാപ്പ നിയമ പ്രകാരമുള്ള കരുതൽ തടങ്കൽ വളരെയധികം ഗൗരവത്തോടെ നടപ്പിലാക്കേണ്ടതാണ്. കാപ്പ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ ഒരു ദിവസം പോലും വൈകാൻ പാടില്ല. പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചാൽ പോലീസ് എത്രയും പെട്ടന്ന് നടപടി എടുക്കണം.അറിയപ്പെടുന്ന ഗുണ്ടയോ റൗഡിയോ ആയ ഒരാളെ കാപ്പ നിയമപ്രകാരം നാടുകടത്താനുള്ള അധികാരി ഡിഐജിയാണ്. കുറ്റാരോപിതനായി നാടുകടത്തുന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് സഹിക്കാൻ പറ്റാത്ത കളങ്കവും ഹൃദയഭേദകവുമാണ്. ഒരിക്കൽ മുദ്ര കുത്തപ്പെട്ടാൽ അയാൾക്ക് സമൂഹത്തിൽ പുറത്തിറങ്ങാൻ പോലും പറ്റില്ല. അതിനാൽ കുറ്റാരോപിതന് സാമാന്യനീതി ഉറപ്പുവരുത്തണം.ഡിഐജിമാർ കുറ്റാരോപിതന് നോട്ടീസ് നൽകുമ്പോൾ ഒരു നിശ്ചിത തീയ്യതി നൽകി ഹാജരാവാൻ ആവശ്യപ്പെടണം. മനുഷ്യന് ക്രമസമാധാനം ഉറപ്പുവരുത്തുകയാണ് ഈ നടപടിക്രമങ്ങളുടെയെല്ലാം അന്തിമ ലക്ഷ്യം. കാപ്പ ബോർഡിന്റെ നടപടിക്രമങ്ങൾ ഓൺലൈനാക്കിയതായും ലഘൂകരിച്ചതായും നിയമം കേരളത്തിൽ മുഴുവൻ ഒരേ രീതിയിൽ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.: സിമ്പോസിയം നടത്തി

Author