ഗ്രെഗ് ഏബട്ട് മൂന്നാം തവണയും ടെക്‌സസ് ഗവര്‍ണര്‍

ഓസ്റ്റിന്‍ : ടെക്‌സസ് ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഗവര്‍ണര്‍ ഗ്രെഗ് ഏബട്ടിന് തകര്‍പ്പന്‍ വിജയം. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രമുഖ മാധ്യമങ്ങള്‍ ഗ്രെഗ് ഏബട്ടിന്റെ വിജയം പ്രഖ്യാപിച്ചു. പോള്‍ ചെയ്ത വോട്ടുകളില്‍ 55.7% ഏബട്ട് നേടിയപ്പോള്‍, എതിര്‍ സ്ഥാനാര്‍ഥി ബെറ്റൊ ഒ. റൂര്‍ക്കെക്ക് 43 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഒടുവില്‍ ലഭിച്ച വോട്ടു നില

ഗ്രെഗ് ഏബട്ട്: 3655239 55.8%
ബെറ്റൊ റൂര്‍ക്കെ: 2820890 43%
മാര്‍ക്ക് ടിപ്പെറ്റ്‌സ്: 59865 0.9%
ഡലീല ബറിയോസ്: 20431 0.3 %

67 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ തന്നെ ഗ്രെഗ് ഏബട്ടിന്റെ വിജയം ഉറപ്പിച്ച പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. കടുത്ത മത്സരം കാഴ്ചവെക്കുന്നതിന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുവനേതാവ് ബെറ്റൊ ഒ. റൂര്‍ക്കെക്ക് കഴിഞ്ഞെങ്കിലും പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല.

1994 മുതല്‍ ഇതുവരെ ഒരു ഡെമോക്രാറ്റിക് ഗവര്‍ണറെ പോലും തിരഞ്ഞെടുക്കുന്നതിനു ടെക്‌സസിലെ വോട്ടര്‍മാര്‍ തയാറായിട്ടില്ല. 2015 മുതല്‍ ഗവര്‍ണര്‍ മന്ദിരത്തില്‍ കഴിയുന്ന ഗ്രെഗ് ഏബട്ട് 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായാല്‍ അത്ഭുതപ്പെടേണ്ടതില്ല.

Leave Comment