ട്രഷറി വകുപ്പ് ആസ്ഥാന മന്ദിരം നവംബർ 11ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

ട്രഷറി വകുപ്പിന്റെ പുതിയ ആസ്ഥാന മന്ദിരം നവംബർ 11നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. പട്ടം വൈദ്യുതി ഭവനു സമീപമാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ട്രഷറി ആസ്ഥാന മന്ദിരം നിർമിച്ചിരിക്കുന്നത്.

വൈകിട്ടു 3.30നു നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു, എംപിമാർ, എം.എൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.

Leave Comment