ലഹരിക്കെതിരെ ദീപശിഖ വാക്കത്തോണ്‍ സംഘടിപ്പിച്ചു

തൃശൂര്‍: ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യവുമായി മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബുകളും സംയുക്തമായി ലഹരിവിരുദ്ധ സന്ദേശവുമായി ദീപശിഖ വാക്കത്തോണ്‍ സംഘടിപ്പിച്ചു. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പരിപാടി തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉല്‍ഘാടനം ചെയ്തു.

റൂറല്‍ എസ് പി ഐശ്വര്യ ഡോംഗ്രി ദീപശിഖാ വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂളുകളില്‍ വിതരണം ചെയ്യാനായി തയാറാക്കിയ ലഹരി വിരുദ്ധ സന്ദേശ ലഘുലേഖ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യ ആര്‍ പ്രകാശനം ചെയ്തു.

മണപ്പുറം ഗ്രൂപ്പ് കോപ്രമോട്ടറും ലയണ്‍സ് ക്ലബ് ഡസിട്രിക്ട് ഗവര്‍ണറുമായ സുഷമ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഫസ്റ്റ് വൈസ് ഡിസിട്രിക്ട് ഗവര്‍ണറായ ടോണി ഏനൂക്കാരന്‍, സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയിംസ് വളപ്പില, ഡിസ്ട്രിക്ട് കോഓഡിനേറ്റര്‍ കെ എം അഷ്‌റഫ്, ജനറല്‍ മാനേജര്‍, ചീഫ് പിആര്‍ഒ സനോജ് ഹെര്‍ബര്‍ട്ട് എന്നിവര്‍ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് ടിവി, സിനിമാ താരങ്ങളും കലാഭവന്‍ താരങ്ങളും അണിനിരക്കുന്ന ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ കലാസന്ധ്യയും നടന്നു.

Report : Anju V Nair

 

 

Leave Comment