അബുല്‍ കലാം ആസാദ് അനുസ്മരണം; പുഷ്പാര്‍ച്ചന നടത്തി

Spread the love

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന മൗലാന അബുല്‍ കലാം ആസാദിന്‍റെ 134-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് അദ്ദേഹത്തിന്‍റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്‍,ജിഎസ് ബാബു,ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍,വിഎസ് ശിവകുമാര്‍,പന്തളം സുധാകരന്‍,ആറ്റിപ്ര അനില്‍,ആര്‍.വി.രാജേഷ്,മലയന്‍കീഴ് വേണുഗോപാല്‍,ഷിഹാബുദീന്‍ കാര്യത്ത്,എസ്.കൃഷ്ണകുമാര്‍,ഹലീല്‍ റഹ്മാന്‍,അഭിലാഷ് ആര്‍ നായര്‍,സി.ജയചന്ദ്രന്‍,കൊഞ്ചിറവിള വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Author