ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് സഹായഹസ്തമൊരുക്കി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്

ന്യൂജേഴ്‌സി : കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ചു ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് സഹായഹസ്തമൊരുക്കി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്

നവംബർ ആറിന് വിപുലമായ പരിപാടികളോടെയാണ് ന്യൂജേഴ്‌സി പ്രൊവിൻസ് കേരളപ്പിറവി ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചത്

ഇന്ത്യയിൽ നിന്നുള്ള ഭിന്നശേഷിക്കാരായ യുവകലാകാരന്മാർ ഒരുക്കിയ സംഗീത പരിപാടിയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ശാരീരിക പരിമിതികളെ സ്വതസിദ്ധമായ സുന്ദര ഗാനാലാപനശൈലിയിലൂടെ മറികടന്നു ഈ കലാകാരൻമാർ ഒരുക്കിയ സംഗീതവിരുന്ന് കാണികളുടെ മനം കവർന്നു. ഇവർക്കായി ന്യൂജേഴ്‌സി പ്രൊവിൻസ് സംഘടിപ്പിച്ച സഹായഹസ്തപദ്ധതിയിലൂടെ ലഭിച്ച തുക പരിപാടിയിൽ കൈ മാറുകയുണ്ടായി.

ആഘോഷദിനങ്ങളുടെ വേദിയിൽ ഭിന്നശേഷിക്കാർക്ക് സഹായമൊരുക്കാൻ സാധിച്ചതിൽ സന്തോഷവും , സഹായമൊരുക്കാൻ അകമഴിഞ്ഞ് സഹായിച്ച എല്ലാവർക്കുമുള്ള നന്ദിയും ന്യൂജേഴ്‌സി പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി രേഖപ്പെടുത്തി

ന്യൂജേഴ്‌സിയിലെ ആംബർ റെസ്റ്റോറൻറ്റിൽ വേദിയൊരുങ്ങിയ പ്രോഗ്രാമിൽ വൈവിധ്യമായ കലാവിരുന്നൊരുക്കിയാണ് ന്യൂജേഴ്‌സി പ്രൊവിൻസ് ഇക്കുറി കേരളപ്പിറവി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തത്.കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ന്യൂയോർക്, ഇന്ത്യൻ കോൺസുൽ ശ്രീ ബിജേന്ദർ കുമാർ ചീഫ് ഗസ്റ്റായിരുന്ന പ്രോഗ്രാമിൽ ഇന്ത്യയിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച ഗാനാലാപനം, ന്യൂജേഴ്‌സി ന്യൂയോർക് മേഖലയിലെ അനുഗ്രഹീത കലാകാരൻമാർ ഒരുക്കുന്ന കലാവിസ്മയങ്ങൾ, കുരുന്നുകളുടെ കേരള പിറവിദിനത്തോടനുബന്ധിച്ചുള്ള പരിപാടി, ഇന്ററാക്ടിവ് ഗെയിം, ഡി ജെ എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ

കാലയവനികക്കുള്ളിൽ മറഞ്ഞ പ്രശസ്ത ജേർണലിസ്റ് ഫ്രാൻസിസ് തടത്തിലിന് ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനത്തോടനുബന്ധിച്ചു “Excellence in Journalism” അവാർഡ് സമ്മാനിച്ചു.

ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ, പ്രസിഡന്റ് ജിനേഷ് തമ്പി, അഡ്വൈസറി ചെയർമാൻ തോമസ് മൊട്ടക്കൽ, അമേരിക്ക റീജിയൻ പ്രസിഡന്റ് ഡോ തങ്കം അരവിന്ദ്, കൺവീനേഴ്‌സ് ഡോ സിന്ധു സുരേഷ്, മിനി ചെറിയാൻ , ബിനോ മാത്യു , സജനി മേനോൻ എന്നിവരോടൊപ്പം ന്യൂജേഴ്‌സി പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി പരിപാടിക്ക് നേതൃത്വം കൊടുത്തു.

Report :   Jinesh Thampi

Leave Comment