അർജുന അവാർഡ് – നാടിന്റെ അഭിമാന താരകങ്ങൾക്ക് എല്ലാവിധ ആശംസകളും : മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

അർജുന അവാർഡ് നേട്ടത്തിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയിയും ട്രിപ്പിൾ ജംപ് താരം എൽദോസ് പോളും. നിരവധി രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി മികച്ച നേട്ടങ്ങൾ സമ്മാനിച്ചവരാണ് ഇരുവരും. വരും ദിനങ്ങളിൽ കൂടുതൽ നേട്ടങ്ങൾക്കും

പുരസ്കാരങ്ങൾക്കുമായി രാജ്യം ഇവരെ ഉറ്റുനോക്കുകയുമാണ്. കായിക മേഖലയിലെ തുടർന്നുള്ള പ്രയാണത്തിന് അർജുന അവാർഡ് ഊർജ്ജം പകരട്ടെ. നാടിന്റെ അഭിമാന താരകങ്ങൾക്ക് എല്ലാവിധ ആശംസകളും.