വസ്തുനിഷ്ഠ യാഥാർഥ്യത്തെ കൃത്യമായി പ്രതിപാദിക്കാൻ വിജ്ഞാനകോശത്തിനാകണം

യുക്തിചിന്തയും ശാസ്ത്രബോധവും വളർന്നുവരേണ്ട കാലമാണിതെന്ന് സഹകരണ-സംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ. ചരിത്രത്തെ വളച്ചൊടിക്കുന്ന കാലമാണിത്. വസ്തുനിഷ്ഠ യാഥാർഥ്യത്തെ കൃത്യമായി പ്രതിപാദിക്കാൻ സർവവിജ്ഞാന കോശത്തിനാകണം. സ്വാതന്ത്ര്യസമരമായാലും സാമ്രാജ്യത്വവിരുദ്ധ സമരമായാലും കൃത്യമായും സത്യസന്ധമായും പുതിയ തലമുറയ്ക്കു പകർന്നു നൽകുന്ന തരത്തിലേക്കു മാറാൻ വിജ്ഞാനകോശങ്ങൾക്കാകണമെന്നും മന്ത്രി പറഞ്ഞു.
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ സഹകരണത്തോടെ നടത്തിയ കോട്ടയം മേഖലാതല വിജ്ഞാനോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രസാഹിത്യകാരനായ ഡോ. എസ്. ശിവദാസിനെ ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പൊന്നാടയണിയിച്ച് ആദരിച്ചു. മലയാളത്തിന്റെ വിക്കിപീഡിയ ആകാൻ സർവവിജ്ഞാനകോശത്തിനു സാധിക്കണമെന്നു ഡോ. എസ്. ശിവദാസ് പറഞ്ഞു.

Leave Comment