നേരിന്റെ പാഠവുമായി ‘ഓണസ്റ്റി ഷോപ്പ്’; മാതൃകയായി സംസ്ഥാനത്തെ ആദ്യ എസ്.പി.സി അമിനിറ്റി സെന്റര്‍

Spread the love

കുട്ടികളില്‍ സത്യസന്ധതയും, ഐക്യവും പ്രോത്സാഹിക്കാന്‍ ‘ഓണസ്റ്റി ഷോപ്പ്’ ഒരുക്കി വിതുര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ്. പി. സി. കേഡറ്റ്സ്. സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ച സംസ്ഥാനത്തെ തന്നെ ആദ്യ എസ്. പി. സി. അമിനിറ്റി സെന്ററിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ ഈ സംരംഭം. 12 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച അമിനിറ്റി സെന്റര്‍ ജി. സ്റ്റീഫന്‍ എം.എല്‍.എ. സ്‌കൂളിന് സമര്‍പ്പിച്ചു.
കുട്ടികള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍, പേന, പെന്‍സില്‍, പേപ്പര്‍, ലഘു ഭക്ഷണം എന്നിവ കടയില്‍ നിന്നും എടുക്കാം. സാധനങ്ങളുടെ വില പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. കുട്ടികള്‍ക്ക് തുക പ്രത്യേകമായി സജ്ജീകരിച്ച ബോക്സില്‍ നിക്ഷേപ്പിക്കാം. സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി കുട്ടികളില്‍ നിന്നും സ്വമേധയാ സംഭാവന സ്വീകരിക്കുന്നതിന് കോണ്‍ട്രിബ്യൂഷന്‍ ബോക്സും ഒരുക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും എസ്പിസി കേഡറ്റുകളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഓണസ്റ്റി ഷോപ്പിന് പുറമേ ഓഫീസ് റൂം, എസ്. പി. സി ലൈബ്രറി, മള്‍ട്ടിമീഡിയ കം റസ്റ്റ് റൂം, ശുചിമുറി എന്നിവയും സെന്ററിലുണ്ട്. 132 എസ്പിസി കേഡറ്റുകളാണ് സ്‌കൂളിലുള്ളത്. കേഡറ്റുകളുടെ പരിശീലനത്തിനും വിശ്രമത്തിനും സഹായകമാകും വിധമാണ് അമിനിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുക.

Author