വീഡിയോ സ്ട്രിംഗർമാരുടെ പാനൽ: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം. പി ആർ ഡി യിൽ പ്രവർത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്ത മാധ്യമത്തിൽ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങിൽ പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണനയുണ്ട്.

ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം അഭിലഷണീയം.

അപേക്ഷിക്കുന്നവർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. സ്വന്തമായി ഫുൾ എച്ച്.ഡി. പ്രൊഫഷണൽ ക്യാമറ, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം. ദൃശ്യങ്ങൾ വേഗത്തിൽ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബർ ഒന്ന്. അപേക്ഷകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം ഫോട്ടോയുൾപ്പെടെയുള്ള വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2370225.

Leave Comment