ശക്തനാം ദൈവമെൻ സൈന്യാധിപൻ (പി. സി. മാത്യു)

Spread the love

കാറ്റും മഴയും കടലും കരയും
കലങ്ങി മറിഞ്ഞാലും
വൻ കരങ്ങളാൽ താങ്ങുവാൻ
വിശ്വസ്തനാമെൻ ദൈവമുണ്ട്….

കാർമേഘമിരുണ്ടു കൂരിരുട്ടായാലൂം
കാഴ്ചയേകുവാൻ കർത്തനുണ്ട്
സൂര്യനായ് മേഘത്തിലുദിച്ചിടുമെ
സ്വർഗം തുറന്നവൻ വന്നീടുമേ….

ശത്രുക്കളൊക്കെയും ഭയപ്പെട്ടു വേഗം
ശങ്കയോടെ ചിതറിയോടുവാൻ
ദൂതഗണങ്ങളെ ഊരിയ വാളുമായി
ദേവനവനയച്ചിടും സംശയമെന്യേ…

മാലാഖമാർ തൻ പടധ്വനി വാനിൽ
മാലോകരെ നിങ്ങൾ കേൾക്കുന്നീലെ?
പറക്കും കുതിര തൻ ഗംഭീര സീല്കാരം
പ്രകമ്പനം കൊള്ളിക്കുന്നതും…

താമസമില്ലിനി ശാന്തത പടരുവാൻ
താമസമില്ലിനി യുദ്ധം തീരുവാൻ
ശത്രു ഭീഷണി ഫലിക്കില്ലിനിയും
ശക്തനാം ദൈവമെൻ സൈന്യാധിപൻ

Author