കുവൈറ്റ് എയർവെയ്സ്സിൻ്റെ ഫിലഡൽഫിയ- കേരളാ ഫ്ളൈറ്റ് സർവീസ് ആരംഭിക്കണമെന്ന് ഓർമാ ഇൻറർനാഷണൽ – (പി ഡി ജോർജ് നടവയൽ)

Spread the love

ഫിലഡൽഫിയ: ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്ക് കുവൈറ്റ് എയർവെയ്സിൻ്റെ സർവീസ് ആരംഭിക്കണമെന്ന നിവേദനം ഓർമാ ഇൻ്റർനാഷണൽ നൽകി. കുവൈറ്റ് എയർവെയ്സിൻ്റെ നോർത്ത് അമേരിക്ക കസ്റ്റമർ സർവീസ് മാനേജർ ഷൈലാ തോമസ്, കുവൈറ്റ് എയർ വെയ്സ് ലീഗൽ അഡ്വൈസ്റ്റർ അഡ്വക്കേറ്റ് രാജേഷ് സാഗർ എന്നിവരുമായി പ്രാരംഭ ചർച്ചകൾക്ക് തുടക്കം കുറിച്ചു .

ഓർമാ ഇൻ്റർനാഷണൽ പബ്ളിക് ആൻ്റ് പൊളിറ്റിക്കൽ അഫ്ഫയേഴ്സ് ചെയർമാൻ വിൻസൻ്റ് ഇമ്മാനുവേൽ, ട്രസ്റ്റീ ബോർഡ് ചെയർ ജോസ് ആറ്റുപുറം, പ്രസിഡൻ്റ് ജോർജ് നടവയൽ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്. നിലവിൽ ഫിലഡൽഫിയയിൽ നിന്ന് കൊച്ചിയ്ക്കുള്ള ഖത്തർ എയർവെയ്സിൻ്റെ സർവീസിന് താങ്ങാനാവാത്ത വിധം യാത്രക്കാരുടെ വർദ്ധനവുണ്ടായിരിക്കുന്നു. ഫ്ളൈറ്റ് റ്റിക്കറ്റ് ചാർജും കൂടിയിരിക്കുന്നു. ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്ക് കുവൈറ്റ് എയർവെയ്സിൻ്റെ ഡയറ്ക്ട് അഥവാ കണക്ഷൻ ഫ്ളൈറ്റ് സർവീസ് ആരംഭിക്കുന്ന പക്ഷം, പെൻസിൽവേനിയാ, ഡെലവേർ, സൗത്ത് ജേഴ്സി എന്നീ പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും, മിഡിൽ ഈസ്സ്റ്റിലേക്കും, ഏഷ്യൻ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് ആശ്വാസമാകും.

അടുത്ത ജനുവരിയിൽ കുവൈറ്റ് എയർവെയ്സിൻ്റെ കാനാഡാ അമേരിക്കാ റീജിയൺ അഡ്മിനിസ്റ്റ്റേഷനുമായി ചർച്ചകൾ ക്രമീകരിക്കുന്നുണ്ടെന്ന് ജോസ് ആറ്റുപുറം പറഞ്ഞു.

ഫിലഡൽഫിയ ഇൻ്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഫിലഡൽഫിയാ സിറ്റിയാണ്. ഫിലഡൽഫിയാ സിറ്റി അധികൃതർ മുഖേന ഓർമാ ഇൻ്റർനാഷനൽ നിരന്തരം നടത്തിയ നിവേദന യജ്ഞമാണ് ഖത്തർ എയർവെയ്സിൻ്റെ ഫിലഡൽഫിയാ കൊച്ചിൻ ഫ്ളൈറ്റ് സർവീസ് ആരംഭിക്കുന്നതിന് കാരണമായത് എന്ന് വിൻസൻ്റ് ഇമ്മാനുവേൽ ചൂണ്ടിക്കാണിച്ചു. ഫിലഡൽഫിയാ സിറ്റി അധികൃതരുമായും കുവൈറ്റ് എയർവെയ്സിൻ്റെ ഫിലഡൽഫിയാ- കേരളാ ഡറക്റ്റ് ഫ്ലൈറ്റ് യാഥാർഥ്യമാകാൻ കൂടിക്കാഴ്ച്ചകളും നിവേദനങ്ങളും തുടരും.

ജോയിച്ചൻപുതുക്കുളം