നിഷാ വത്സരാജ് ലൂയിസിയാന റീജിയണൽ വൈസ് പ്രസിഡന്റ് – രഞ്ജിത് ചന്ദ്രശേഖർ

നിഷാ വത്സരാജിനെ മന്ത്ര ലൂയിസിയാന റീജിയണൽ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു . അവരുടെ സാമൂഹ്യ സംഘടനാപരമായ അറിവും അനുഭവപരിചയവും ലൂയിസിയാനയിൽ മന്ത്രയുടെ സംഘടന പ്രവർത്തനങ്ങൾ ശക്തിപെടുത്താൻ ഏറെ സഹായകരമാകും എന്നു പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു.

ലൂയിസിയാനയിലെ കേരള കൾച്ചറൽ അസോസിയേഷനിൽ (കെസിഎ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ശ്രീമതി നിഷ പ്രവർത്തിച്ചിട്ടുണ്ട് . സംഘടനയുടെ വിവിധ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സജീവമായി അവർ പ്രവർത്തിക്കുന്നു . കഴിഞ്ഞ 15 വർഷമായി ബാറ്റൺ റൂജിലെ ഹിന്ദു വേദിക് സൊസൈറ്റിയുടെ (HVS) സജീവ അംഗവുമാണ്. നിഷ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (ബിഒടി) അംഗവുമായിരുന്നു. എച്ച്‌വി‌എസിലെ അനുബന്ധ ബാലവിഹാർ പ്രോഗ്രാമിൽ നിർണായക പങ്കു വഹിച്ചു .

ജോയിച്ചൻപുതുക്കുളം

Leave Comment