നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര 12ന്

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ഡിസംബര്‍ 12ന് നടക്കും. അറബിക്കടലില്‍ അഞ്ച് മണിക്കൂര്‍ നടത്തുന്ന യാത്രയിലുടനീളം സംഗീതവിരുന്നിന്റെ അകമ്പടിയുണ്ടാകും. വിഭവസമൃദ്ധമായ ഭക്ഷണവും പാക്കേജില്‍ ഉള്‍പ്പെടുന്നു. 13 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്.
എ.സി ലോ ഫ്‌ളോര്‍ ബസില്‍ ബോള്‍ഗാട്ടി ജെട്ടിയില്‍ യാത്രികരെ എത്തിച്ച് കപ്പല്‍ യാത്രയ്ക്കു ശേഷം തിരിച്ച് പാലക്കാട് എത്തിക്കുകയും ചെയ്യുന്ന പാക്കേജില്‍ അഞ്ചിനും 10 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 2000 രൂപയും 10 ന് മുകളില്‍ 3500 രൂപയുമാണ് ചാര്‍ജ്ജ്. അഞ്ച് വയസില്‍ താഴെ ടിക്കറ്റ് ആവശ്യമില്ല. ബസ് യാത്രാസമയത്തെ ഭക്ഷണ ചെലവ് യാത്രക്കാര്‍ വഹിക്കണം. ബുക്കിങ് നമ്പര്‍: 9947086128

Leave Comment